| Sunday, 3rd June 2018, 7:52 pm

ആക്ഷന്‍-കോമഡി ചിത്രത്തിനായി മോഹന്‍ലാല്‍ സിദ്ധീഖ് കൂട്ട് കെട്ട് വീണ്ടും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം മോഹന്‍ലാല്‍-സിദ്ധീഖ് ടീം വീണ്ടും ഒന്നിക്കുന്നു. ഒരു ആക്ഷന്‍ കോമിഡി എന്റര്‍ടൈനറാണ് ഇത്തവണ കൂട്ടിന്റെ ലക്ഷ്യം. ചിത്രത്തെക്കുറിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് സംവിധായകന്‍ സിദ്ധീഖ് ഉറപ്പ് പറഞ്ഞത്.
ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.

“ഇതൊരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും. ആക്ഷനും കോമഡിക്കും ഒരേ പോലെ പ്രാധാന്യം നല്‍കുന്നതായിരിക്കും ചിത്രം. നയന്‍താരയും ഇന്നസെന്റും ഒക്കെ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന് റൂമറുകള്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ ഞങ്ങള്‍ മറ്റ് താരങ്ങളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല”.- സിദ്ധീഖ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.


Read | ഫേസ്ബുക്കില്‍ വീണ്ടും കുത്തിപൊക്കലിന്റെ കാലം; രക്ഷയില്ലാതെ താരങ്ങളും


ചിത്രത്തിന്റെ ത്രെഡ് മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായതെന്നും തിരക്കഥാ രചന ആരംഭിക്കാനിരിക്കുന്നതേയുള്ളൂവെന്നും സംവിധായകന്‍ പറഞ്ഞു.

മമ്മൂട്ടി ചിത്രമായ ഭാസ്‌കര്‍ ദി റാസ്‌കലിന്റെ തമിഴ് പതിപ്പാണ് സിദ്ധീഖ് ചെയ്ത അവസാന ചിത്രം. സഞ്ജയ് ദത്തിനെ നായകനാക്കി ഹിന്ദിയിലും ഭാസ്‌കര്‍ ദി റാസ്‌കര്‍ റീമേക്ക് ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും നിര്‍മാതാക്കളെ ലഭിക്കാത്തതിനാല്‍ ഹോള്‍ഡ് ചെയ്തിരിക്കുകയാണ്.

ഈ വര്‍ഷം നവംബറോടെ മോഹന്‍ലാല്‍-സിദ്ധീഖ് ചിത്രം ആരംഭിക്കുമെന്നാണ് കരുതുന്നത്. ദിലീപിനൊപ്പവും സിദ്ധീഖ് ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more