മലയാളത്തിലെ ബോക്‌സ് ഓഫീസ് പവറിന്റെ അവസാന വാക്കാണ് മോഹന്‍ലാല്‍. നാലുപതിറ്റാണ്ടിലധികമായി ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരം ഇന്ന് മലയാളത്തിലെ മറ്റൊരു നടനും പകരം വെക്കാന്‍ സാധിക്കാത്ത സ്റ്റാര്‍ വാല്യൂവിന് ഉടമയാണ്. എമ്പുരാനും തുടരുമും ദൃശ്യം 3യും, ലൂസിഫറും പുലിമുരുകനും അടക്കം മലയാളത്തിലെ ഹൈയസ്റ്റ് ഗ്രോസര്‍ ചിത്രങ്ങളില്‍ ഭൂരിഭാഗവും താരത്തിന്റെ പേരിലാണ്. ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച ഓപ്പണിങ് ഡേ കളക്ഷന്‍ ലഭിക്കാനും പോസിറ്റീവ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച ഫൈനല്‍ കളക്ഷന്‍ നേടാനും താരത്തിനുള്ള കെല്‍പ്പ് പ്രശംസനീയമാണ്.
ജയിലര്‍ 2. Photo: X.com
മോഹന്‍ലാല്‍ എന്ന താരത്തിന് പ്രേക്ഷകരിലുള്ള സ്വാധീനം ഒരിക്കല്‍ കൂടെ തെളിയിച്ച ചിത്രമായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത് രജിനികാന്ത് പ്രധാനവേഷത്തിലെത്തിയ ജയിലര്‍ 2. 2023ല്‍ പുറത്തിറങ്ങിയ ജയിലറില്‍ താരം ചെയ്ത മാത്യു എന്ന കഥാപാത്രം കുറച്ച് സമയത്തേക്കാണ് ചിത്രത്തിലുണ്ടായിരുന്നതെങ്കിലും സെപ്പറേറ്റ് ഫാന്‍ബേസ് തന്നെയുണ്ടായിരുന്നു. രണ്ടാം ഭാഗത്തില്‍ താരത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. 12 കോടിയോളമായിരുന്നു ജയിലര്‍ 2 വിന് ഓപ്പണിങ് ദിനത്തില്‍ കളക്ഷനായി ലഭിച്ചത്.
എന്നാല്‍ വിചാരിച്ചത്ര സ്‌പേസ് താരത്തിന് ചിത്രത്തിലുണ്ടായിരുന്നില്ല. ഇതോടെ ആരാധകര്‍ നിരാശയിലാകുകയും ഒരു കൂട്ടം ആളുകള്‍ താരത്തിനു നേരെ സൈബര്‍ അക്രമണം നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അവതരണത്തിനിടെ സൈബര്‍ അറ്റാക്കിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
മോഹൻലാൽ. Photo. Screen grab/ Youtube
‘മറ്റുള്ളവരെ കാണുന്നതിനൊപ്പം നമ്മളെ തന്നെ തിരിച്ചറിയുന്നത് ഒരു പഠനമാണ്. സൈബര്‍ അറ്റാക്കുകളില്‍ നമ്മളെ കുറിച്ച് പറയുന്നതെല്ലാം കേള്‍ക്കാനും അതിനെല്ലാം മറുപടി പറയാനും പോയാല്‍ പിന്നെ നമുക്ക് നമ്മുടെ ജോലി ചെയ്യാന്‍ സമയമുണ്ടാകില്ല. വിമര്‍ശനത്തില്‍ ശരിയുണ്ടെങ്കില്‍ അത് കേള്‍ക്കണം, തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തണം. പക്ഷേ വേദനിപ്പിക്കാന്‍ വേണ്ടി പറയുന്ന കാര്യങ്ങളൊക്കെ കൂടെ കൊണ്ട് നടക്കേണ്ടതില്ലോ. എന്താണ് ശ്രദ്ധിക്കേണ്ടത് എന്താണ് വിട്ടുകളയേണ്ടത് എന്നതും പഠിക്കണം. അതും ഒരു പഠനമാണ്,’ പരിപാടിയില്‍ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal’s talks about Cyber attack goes viral amid Jailer 2 controversy