| Sunday, 29th March 2026, 3:30 pm

ചാക്ക് പോലുള്ള കോട്ടിന് പകരം ഈ ഔട്ട്ഫിറ്റായിരുന്നെങ്കില്‍ ഖുറേഷി അബ്രാം കിടു ആയേനെ, എമ്പുരാന്‍ ബി.ടി.എസിന് പിന്നാലെ ആരാധകര്‍

അമര്‍നാഥ് എം.

അടുത്ത കാലത്തൊന്നും ആര്‍ക്കും തൊടാന്‍ പോലുമാകാത്ത ഒരുപിടി റെക്കോഡുകള്‍ ബോക്‌സ് ഓഫീസില്‍ നേടിയ ചിത്രമാണ് എമ്പുരാന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച ചിത്രത്തിന്റെ വരവ് ആരാധകര്‍ ആഘോഷമാക്കി. പ്രീ സെയിലില്‍ ചിത്രം നേടിയ റെക്കോഡും ഒരുപാട് കാലത്തേക്ക് സേഫാണ്.

ആദ്യഭാഗത്തോട് നീതി പുലര്‍ത്താനാകാത്ത സീക്വലെന്നാണ് പലരും എമ്പുരാനെ വിശേഷിപ്പിച്ചത്. മലയാളസിനിമ ഇന്നേവരെ കാണാത്ത മേക്കിങ്ങിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണം കൊണ്ടാണ് ഗംഭീര കളക്ഷന്‍ നേടിയത്. ആദ്യഭാഗത്തിന്റേത് പോലെ ശക്തമല്ലാത്ത തിരക്കഥയാണ് എമ്പുരാന് വിനയായത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

മേക്കിങ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ പല ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുകയാണ്. അതിലൊന്നാണ് ചര്‍ച്ച് സീനിന്റെ മേക്കിങ്. ഖുറേഷി അബ്രാം- കബൂഗ ഫേസ് ഓഫ് സീനില്‍ മോഹന്‍ലാലിന്റെ കഥാപാത്രം തന്റെ മുഖം ലോകത്തിന് മുന്നില്‍ കാണിക്കുന്ന രംഗത്തിന്റെ റിഹേഴ്‌സല്‍ ഷൂട്ടില്‍ മോഹന്‍ലാലിന്റെ ഔട്ട്ഫിറ്റ് പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.

കറുത്ത ടീഷര്‍ട്ടാണ് ഈ ഭാഗത്ത് മോഹന്‍ലാല്‍ ധരിച്ചത്. സിനിമയിലുടനീളം ഖുറേഷി ഈ കോസ്റ്റിയൂമില്‍ വന്നിരുന്നെങ്കിലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എമ്പുരാനില്‍ പലരും കല്ലുകടിയായി എടുത്തുപറഞ്ഞത് മോഹന്‍ലാലിന് നല്‍കിയ കോസ്റ്റ്യൂമാണ്. ചുട്ടുപൊള്ളുന്ന മരുഭൂമിയിലും ചാക്ക് പോലുള്ള കോട്ടും ധരിച്ചെത്തുന്ന ഖുറേഷി അബ്രാമിനെ പലരും വിമര്‍ശിച്ചിരുന്നു.

ലൂസിഫറിന്റെ ടെയ്ല്‍ എന്‍ഡില്‍ ഖുറേഷിയെ അവതരിപ്പിച്ചത് ആളുകള്‍ക്ക് പുതുമയായിരുന്നു. ലോകത്തെ നിയന്ത്രിക്കുന്ന ഒരു നെക്‌സസിന്റെ തലവനായ ഖുറേഷിക്ക് എമ്പുരാനില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനിരുന്നില്ലെന്നും വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയിട്ടും 250 കോടിയിലേറെ കളക്ഷന്‍ നേടിയത് മോഹന്‍ലാലിന്റെ സ്റ്റാര്‍ഡം ഒന്നുകൊണ്ട് മാത്രമാണെന്നും അഭിപ്രായങ്ങളുണ്ട്.

ഗുജറാത്ത് കലാപത്തില്‍ കേന്ദ്രം ഭരിക്കുന്നവര്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞതും കേന്ദ്ര ഏജന്‍സികള്‍ ഗവണ്മെന്റിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞതും സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു. പൃഥ്വിരാജും മോഹന്‍ലാലും ഇക്കൂട്ടരും സൈബര്‍ ആക്രമണത്തിന് ഇരയായി. ഒടുവില്‍ റീ സെന്‍സര്‍ ചെയ്താണ് എമ്പുരാന്‍ പ്രദര്‍ശനം തുടര്‍ന്നത്.

Content Highlight: Mohanlal’s outfit in Empuraan making video discussing in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more