ഒരു മനുഷ്യായസ്സുകൊണ്ട് മാറി മാറി വന്ന തലമുറകളെ ഹരം കൊള്ളിച്ച നടനാണ് മോഹന്‍ലാല്‍. 1980 ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ലാലേട്ടന്‍ നാലു പതിറ്റാണ്ടിലധികമായി മലയാള സിനിമയെ ലോകത്തിന് മുമ്പില്‍ ബ്രാന്‍ഡ് ചെയ്യുന്നതില്‍ മുന്‍പന്തിയിലുണ്ട്. അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ക്കൊപ്പം മാസ് കഥാപാത്രങ്ങളും അതിന്റെ പൂര്‍ണതയിലെത്തിക്കുന്ന താരത്തിന്റെ നിരവധി വേഷങ്ങള്‍ ഇന്നും പ്രിയപ്പെട്ടതാണ്.
മോഹന്‍ലാല്‍. Photo: Adorn Rodrigues/ X.com
ഒടിയന്‍ എന്ന ചിത്രത്തിനുശേഷം വര്‍ഷങ്ങളായി ലാലേട്ടന്‍ നീട്ടി വളര്‍ത്തിയ താടി മുറിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. മലയാളത്തിലോ ഇന്ത്യന്‍ സിനിമയിലോ മറ്റേതൊരു നടനും ലഭിക്കാത്തത്ര സ്വീകരണമായിരുന്നു താരത്തിന്റെ ലുക്ക് ചേഞ്ചിന് ലഭിച്ചത്. എന്നാല്‍ ഇതേ ട്രെന്‍ഡിന് പിന്നാലെ ലാലേട്ടന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പുറത്തു വന്ന വീഡിയോ ആണ് മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
മീശ മാത്രം വെച്ചുള്ള ക്ലീന്‍ ഷേവ് ലുക്കില്‍ മുണ്ടുടുത്ത് ലൊക്കേഷനില്‍ വന്നിറങ്ങുന്ന വീഡിയോയാണ് ഇതിനോടകം വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്‌സ്, എക്‌സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ സിനിമാപേജുകളിലും ഐ.ഡികളിലുമാണ് വീഡിയോ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഐക്കോണിക്ക് കഥാപാത്രമായ മംഗലശേരി കാര്‍ത്തികേയനുമായി താരതമ്യപ്പെടുത്തിയായിരുന്നു പുതിയ ലുക്കിനെ ആരാധകര്‍ വരവേറ്റത്.
1993 ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു രാവണപ്രഭു. ചിത്രത്തില്‍ മംഗലശേരി നീലകണ്ഠന്റെ മകനായെത്തിയ കഥാപാത്രമായിരുന്നു മംഗലശേരി കാര്‍ത്തികേയന്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇരട്ട വേഷത്തിലെത്തിയ മോഹന്‍ലാലിന്റെ കാര്‍ത്തികേയന്‍ ട്രെന്‍ഡ് സെറ്ററായിരുന്നു. അടുത്തിടെ തിയേറ്ററുകളില്‍ റി റിലീസ് ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
മംഗലശ്ശേരി നീലകണ്ഠന്‍. Photo:X.com
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രം തുടരും സംവിധാനം ചെയ്ത തരുണ്‍ മൂര്‍ത്തിയുടെ L366 ന് വേണ്ടിയാണ് മോഹന്‍ലാല്‍ പുതിയ ലുക്കില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ താരം പൊലീസ് വേഷത്തിലാണെത്തുന്നത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് താരം പൊലീസ് വേഷത്തിലെത്തുക എന്ന പ്രത്യേകതയുമുണ്ട്.
Content Highlight: Mohanlal’s leaked look from location goes viral on social media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ