| Thursday, 26th May 2022, 1:32 pm

ഗ്രാവിറ്റി ഇല്യൂഷന്‍ കൊണ്ട് വിസ്മയിപ്പിക്കാന്‍ ബറോസ്: ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമാണ് ബറോസ്. ഇന്ത്യന്‍ സിനിമയിലെ തന്നെ വന്‍ താരങ്ങളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം ‘ബറോസ്’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നയാണ്.ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയില്‍ വാസ്‌കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

ത്രീ ഡിയില്‍ ഒരുങ്ങുന്ന സിനിമയുടെ ഏതാനും ചില ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ഗ്രാവിറ്റി ഇല്യൂഷന്‍ സെറ്റിലെ ചിത്രങ്ങളാണിത്. നവോദയയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ‘നവോദയ സ്റ്റുഡിയോസിലൂടെയാണ്’ ചിത്രങ്ങള്‍ പുറത്ത് വന്നത്.

എന്നാല്‍ പിന്നീട് വെബ്സൈറ്റില്‍ നിന്നും ചിത്രങ്ങള്‍ പിന്‍വലിക്കുകയാണ് ഉണ്ടായത്. പക്ഷെ സാമൂഹിക മാധ്യമങ്ങള്‍ വഴി ഇപ്പോള്‍ ചിത്രങ്ങള്‍ വ്യാപകമായി തന്നെ പ്രചരിക്കുന്നുണ്ട്.

ക്യാമറ ഒരു സ്ഥലത്ത് തന്നെ വെച്ച് സെറ്റിലെ എല്ലാ വസ്തുകളും മാറുന്ന രീതിയാണ് ഗ്രാവിറ്റി ഇല്യൂഷന്‍.

ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാം’ എന്ന ഗാനവും ചിത്രത്തിലെ ചില രംഗങ്ങളും ഇത്തരത്തില്‍ ഗ്രാവിറ്റി ഇല്യൂഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തില്‍ ഷൂട്ട് ചെയ്തതാണ്.

സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ജിജോ പൊന്നുസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ടൊവിനോ ചിത്രം മിന്നല്‍ മുരളിയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധയനായ ഗുരു സോമസുന്ദരം ബറോസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പതിനാറ് വയസുകാരനായ ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് ബറോസില്‍ പ്രധാന വേഷത്തില്‍ എത്തുകയും ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കൊവിഡ് മൂലം താരത്തിന് ചിത്രം പൂര്‍ത്തിയാക്കാന്‍ ആയിരുന്നില്ല.

ട്വല്‍ത്ത് മാനാണ് മോഹന്‍ലാലിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ റിലീസ് ചെയ്ത സിനിമയില്‍ ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, അനു സിത്താര, ശിവദ, ലിയോണ ലിഷോയ്, സൈജു കുറുപ്പ്, അനുശ്രീ, അതിഥി രവി, രാഹുല്‍ മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Content Highlights : Mohanlal’s directional debut movie barroz location stills leaked

Latest Stories

We use cookies to give you the best possible experience. Learn more