| Thursday, 21st May 2020, 6:03 pm

പിറന്നാള്‍ ദിനത്തില്‍ കൊവിഡ് സഹായവുമായി മോഹന്‍ലാല്‍; ഇത്തവണ മുംബൈയിലെ ആശുപത്രികളിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പിറന്നാള്‍ ദിനത്തില്‍ മഹാരാഷ്ട്രയ്ക്ക് കൊവിഡ് സഹായവുമായി നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ നാലാം ഘട്ട കൊവിഡ് സഹായത്തിന്റെ ഭാഗമായി മുംബൈയിലെ ആശുപത്രികള്‍ക്ക് പി.പി.ഇ കിറ്റുകളാണ് ഇത്തവണ  എത്തിച്ചിരിക്കുന്നത്.

ധാരാവിക്ക് അടുത്തുള്ള ലോകമാന്യ തിലക് ആശുപത്രി, ഛത്രപതി ശിവജി ഹോസ്പിറ്റല്‍ തുടങ്ങിയവയ്ക്കാണ് പി.പി.ഇ കിറ്റ് എത്തിച്ചിരിക്കുന്നത്. നേരത്തെ തമിഴ്‌നാടിനും പി.പി.ഇ കിറ്റും മാസ്‌ക്കുകളും വിശ്വശാന്തി ഫൗണ്ടേഷന്‍ കൊടുത്തിരുന്നു.

നേരത്തെ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനും മോഹന്‍ലാല്‍ സഹായവുമായി എത്തിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് നടന്‍ ന്‍ സ്വയം നിയന്ത്രിത റോബോട്ടിനെ നല്‍കിയിരുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയും ജോലിയില്ലാത്ത സിനിമാ രംഗത്തെ ദിവസ വേതനക്കാര്‍ക്കായി ഫെഫ്ക്കയിലൂടെ 10 ലക്ഷം രൂപയും മോഹന്‍ലാല്‍ നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more