| Sunday, 8th January 2023, 6:44 pm

ജയിലറിന്റെ സെറ്റില്‍ മോഹന്‍ലാല്‍, ചിത്രം പുറത്തുവിട്ട് സണ്‍പിക്‌ചേഴ്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ മെഗാ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രമായ ജയിലറില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നു. സണ്‍പിച്ചേഴ്‌സാണ് ലൊക്കേഷനിലെ മോഹന്‍ലാലിന്റെ ചിത്രം പുറത്ത് വിട്ടത്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരു ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ അധോലോക നായകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയുടെ ഭൂരിഭാഗവും ജയിലിനുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ജയിലറായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്.

ഏപ്രില്‍ 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ ജയിലര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ മോഹന്‍ലാല്‍ എത്തും.
രമ്യാ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്നഡ താരം ശിവരാജ്കുമാറും വേഷമിടുന്നുണ്ട്.

‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്നാണ് നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക. പടയപ്പയുടെ വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്. മോഹന്‍ലാലിന് പുറമെ വിനായകനും മലയാള സാന്നിധ്യമായി ചിത്രത്തിലുണ്ട്.

രജനികാന്തിന്റെ പല ഹിറ്റു സിനിമകള്‍ക്കും വഴി തെളിയിച്ച നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ് ജയിലര്‍ സംവിധാനം ചെയ്തിരിക്കുന്നത്. സണ്‍ ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണ് ജയിലര്‍.

വിജയ് നായകനായ ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. മോഹന്‍ലാലും ഷാജി കൈലാസും ഒരുമിക്കുന്ന എലോണ്‍ ആണ് ഇനി മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

content highlight: Mohanlal on the sets of Jailer, released by Sun Pictures

We use cookies to give you the best possible experience. Learn more