| Sunday, 22nd April 2018, 10:25 am

'യാത്ര തുടര്‍ന്നേ മതിയാവൂ, ഇത് സണ്ണി ജോര്‍ജ്ജാണ്'; ത്രസിപ്പിക്കുന്ന മോഷന്‍ പോസ്റ്ററുമായി മോഹന്‍ലാലിന്റെ നീരാളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മലയാള ചിത്രം നീരാളിയുടെ ത്രസിപ്പിക്കുന്ന മോഷന്‍ പോസ്റ്റര്‍ പുറത്ത്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

കാര്‍ വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കാറിലിരിക്കുന്ന നായകന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ മൂഡിലൂള്ളതാണ് പോസ്റ്റര്‍.

“യാത്ര തുടര്‍ന്നേ മതിയാവൂ !
രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും .
അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരും
ബിലീവ് മീ … ദിസ് ഈസ് സണ്ണി ജോര്‍ജ്ജ്.” -എന്നാണ് പോസ്റ്ററിനൊപ്പം മോഹന്‍ലാല്‍ കുറിച്ചത്.

ചിത്രം ജൂലൈ 14 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.


Read | സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് അനുകൂലമായി പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍


മുംബൈ, മംഗോളിയ, കേരളം, തായ്‌ലന്റ്, ബംഗളൂരു തുടങ്ങിയിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. പുലിമുരുകന് ശേഷം ഗ്രാഫിക്‌സിന്റെ വിശാല സാധ്യതകള്‍ തേടുന്ന ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് ക്യാമറമാനും മലയാളിയുമായ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വര്‍ഷങ്ങള്‍ക്കുശേഷം നദിയ മൊയ്തു മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും നീരാളിക്കുണ്ട്. മൂണ്‍ഷോട്ട് ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മാണം.

Latest Stories

We use cookies to give you the best possible experience. Learn more