| Tuesday, 20th March 2018, 6:32 pm

മോഹന്‍ലാല്‍ അജോയ് വര്‍മ്മ ചിത്രം നീരാളിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിച്ച് അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 14ന് വേള്‍ഡ് വൈഡ് റിലീസായി ചിത്രം പ്രേക്ഷകരുടെ അടുത്തെത്തും.

ദസ്തോല, എസ്.ആര്‍.കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. നാദിയ മൊയ്തു, പാര്‍വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തിന്റെ മേക്കപ്പ് സറ്റൈലിസ്റ്റ് സെറീന ടെക്‌സീറയാണ്. ത്രീ ഇഡിയറ്റ്‌സ്, രംഗ ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലെ മേക്കപ്പ് സ്റ്റൈലിസ്റ്റ് ആയിരുന്നു സെറീന. ഒടിയനിലെ മേക്ക് ഓവറിനുശേഷം വീണ്ടും ഞെട്ടിക്കുന്ന ലുക്കുമായി മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.


Also Read മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണെന്ന് തോന്നും; ഒടിയനെ കുറിച്ച് സത്യന്‍ അന്തിക്കാട്


നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

മുംബൈ,പൂന,സത്താറ,മംഗോളിയ, തായ്ലന്‍ഡ്, എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more