| Friday, 29th June 2018, 10:03 pm

എം.ജി ശ്രീകുമാര്‍ മോഹന്‍ലാല്‍ കൂട്ട്‌കെട്ട് വീണ്ടും; നീരാളിയിലെ രണ്ടാമത്തെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയിലെ രണ്ടാമത്തെ ഗാനമായ കണ്ണനെ കണ്ണാളനെ പുറത്തുവിട്ടു. ഒരിടവേളക്ക് ശേഷം മോഹന്‍ലാലിന് വേണ്ടി എം.ജി ശ്രീകുമാര്‍ അലപിക്കുന്ന ഗാനമാണിതെന്നതും പ്രത്യേകതയാണ് .

ഗാനത്തിന് ശിവമണിയാണ് ഡ്രംസ് വായിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ജൂലൈ 12 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.


Also Read മോഹന്‍ലാലിന്റെ ലൂസിഫര്‍ 18ന് ആരംഭിക്കും; തിരുവനന്തപുരവും മുംബൈയും പ്രധാന ലൊക്കേഷന്‍


മുംബൈ, മംഗോളിയ, കേരളം, തായ് ലാന്റ്, ബംഗളൂരു തുടങ്ങിയിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. പുലിമുരുകന് ശേഷം ഗ്രാഫിക്‌സിന്റെ വിശാല സാധ്യതകള്‍ തേടുന്ന ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് ക്യാമറമാനും മലയാളിയുമായ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വര്‍ഷങ്ങള്‍ക്കുശേഷം നദിയ മൊയ്തു മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും നീരാളിക്കുണ്ട്. മൂണ്‍ഷോട്ട് ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മാണം.

Latest Stories

We use cookies to give you the best possible experience. Learn more