ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ജയിലര്‍ 2. ആദ്യഭാഗത്തെപ്പോലെ ഗംഭീര കഥയും മേക്കിങ്ങുമാണെങ്കില്‍ ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും ചിത്രം തകര്‍ക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. ചിത്രത്തിന്റെ ഷൂട്ട് അവാസന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
ഹൈദരബാദില്‍ പ്രത്യേകം ഒരുക്കിയ സെറ്റില്‍ അവസാന ഘട്ട ഷൂട്ടിലാണ് ചിത്രം. രജിനികാന്തും ഷാരൂഖ് ഖാനും ഒന്നിച്ചുള്ള പോര്‍ഷനുകള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ ഭാഗമാകുന്ന അടുത്ത ഷെഡ്യൂള്‍ ആരംഭിക്കാന്‍ പോവുകയാണ്. ചിത്രത്തിന്റെ ഷൂട്ടിനായി മോഹന്‍ലാല്‍ കഴിഞ്ഞദിവസം ഹൈദരബാദിലേക്ക് തിരിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.
മോഹന്‍ലാല്‍ Photo: Mohanlal Fans Club/ Facebook
ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി താടി വടിച്ച്, മീശ പിരിച്ചുകൊണ്ടുള്ള ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ജയിലര്‍ 2ല്‍ പ്രത്യക്ഷപ്പെടുന്നത്. മുത്തുവേല്‍ പാണ്ഡ്യനും മാത്യുവും തമ്മിലുള്ള ഫ്‌ളാഷ്ബാക്കാണ് ഷൂട്ട് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രജിനികാന്തിനൊപ്പം മോഹന്‍ലാലും ഷാരൂഖ് ഖാനും ശിവരാജ് കുമാറുമൊത്തുള്ള സീനാണോ ഇനി ചിത്രീകരിക്കുന്നതെന്നാണ് പലരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മാസ് ഫ്രെയിമായി ഇത് മാറുമെന്ന് ഉറപ്പാണ്.
ഈ മൂന്ന് പേര്‍ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. എന്നാല്‍ വിജയ് സേതുപതിയുടെ പോര്‍ഷനുകള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. നെല്‍സണ്‍ എന്ന സംവിധായകന്‍ തന്റെ കഴിവ് മുഴുവന്‍ ഈ ചിത്രത്തില്‍ പുറത്തെടുക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. ഈ മാസത്തോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷൂട്ട് പൂര്‍ത്തിയായതിന് ശേഷമേ അണിയറപ്രവര്‍ത്തകര്‍ ജയിലര്‍ 2ന്റെ റിലീസ് ഡേറ്റ് പുറത്തുവിടുകയുള്ളൂ. ജൂലൈ അവസാനമോ അല്ലെങ്കില്‍ ഓഗസ്റ്റ് 15നോ ആകും ചിത്രം തിയേറ്ററുകളിലെത്തുക. കോളിവുഡിലെ ആദ്യ 1000 കോടി ജയിലര്‍ 2ലൂടെ പിറക്കാനുള്ള സാധ്യതകളേറെയാണ്. കൂലിയില്‍ കേട്ട പഴികള്‍ തീര്‍ത്ത് രജിനിയുടെ വിശ്വരൂപം കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
വന്‍ താരനിര തന്നെയാണ് ജയിലര്‍ 2ല്‍. എസ്.ജെ. സൂര്യയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍. ആദ്യഭാഗത്തില്‍ വില്ലനായി അഴിഞ്ഞാടിയ വിനായകനും ചിത്രത്തിന്റെ ഭാഗമാണ്. മലയാളികളുടെ വലിയൊരു നിരയും ചിത്രത്തിലുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സുജിത് ശങ്കര്‍, അന്ന രാജന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ജയിലര്‍ 2ലെ മലയാളി സാന്നിധ്യങ്ങള്‍.
Content Highlight: Mohanlal joined the final schedule of of Jailer 2 in Hyderabad
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ