| Saturday, 23rd June 2018, 3:56 pm

മോഹന്‍ലാല്‍ ലോകത്തിലെ തന്നെ മികച്ച അഭിനേതാക്കളില്‍ ഒരാള്‍; പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്തിലെ തന്നെ മികച്ച അഭിനേതാക്കളിലൊരാളാണ് മോഹന്‍ലാലെന്ന് പൃഥ്വിരാജ്. തന്റെ ആദ്യ സംവിധാന സംരഭമായ “ലൂസിഫര്‍” അദ്ദേഹത്തിന്റെ താരമൂല്യത്തിനും അഭിനയസമ്പത്തിനും ചേര്‍ന്ന സിനിമയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. നിര്‍മ്മാണം ആന്റണി പെരുമ്പാവൂരും. ജൂലൈയില്‍ സിനിമയുടെ ഷൂട്ട് തുടങ്ങുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

സംവിധാനം എന്നുമൊരു സ്വപ്നമായിരുന്നെങ്കിലും ലൂസിഫറിനു കാരണമായത് മുരളി ഗോപി അദ്ദേഹത്തിന്റെ കഥ സംവിധാനം ചെയ്യാന്‍ സാധിക്കുമോ എന്ന് ഒരു സംസാരത്തിനിടയില്‍ ചോദിച്ചതാണെന്നും പൃഥ്വിരാജ് പറയുന്നു.


Also Read 308 സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയ ആളാണ് സഞ്ജയ് ദത്ത്; സഞ്ജു പ്രമോഷന്റെ ഭാഗമായി സംവിധായന്റെ ‘വെളിപ്പെടുത്തല്‍’

ലൂസിഫറില്‍ വമ്പന്‍ താരനിരയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ നായകവേഷം കൂടാതെ വില്ലനായി വിവേക് ഒബ്റോയിയും നായികയായി മഞ്ജു വാര്യരും വരും എന്ന് പറയപ്പെടുന്നു. ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളായുണ്ടാകുമെന്നും സിനിമ വൃത്തങ്ങള്‍ പറയുന്നു.

ലൂസിഫറിനെക്കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നതു മുതല്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പൃഥ്വിരാജിന്റെ നൂറാമത്തെ ചിത്രമായ അഞ്ജലി മേനോന്‍ സിനിമ “കൂടെ” അടുത്ത മാസം തിയറ്ററുകളിലെത്തും.

Latest Stories

We use cookies to give you the best possible experience. Learn more