| Sunday, 19th February 2017, 4:42 pm

അവര്‍ മൃഗങ്ങളേക്കാള്‍ ക്രൂരന്മാര്‍; മെഴുകുതിരി ഏന്തി ഇരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് നിര്‍ത്തൂ, വേണ്ടത് കടുത്ത ശിക്ഷ; നടിക്കെതിരായ ആക്രമണത്തില്‍ മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

Also Read: നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്ക് ഇങ്ങനെ സംഭവിക്കുമ്പോഴും ഇത് തന്നെ ചെയ്യണം; നടിക്കെതിരായ ആക്രമണത്തില്‍ മാധ്യമങ്ങളോട് ഭാഗ്യലക്ഷ്മി


കൊച്ചി: നടിക്കെതിരായ ആക്രമണത്തില്‍ ശക്തമായ പ്രതികരണവുമായി മോഹന്‍ലാല്‍. മൃഗങ്ങളേക്കാള്‍ മോശക്കാരാണ് ഈ കുറ്റക്കാരെന്നും അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും മോഹന്‍ലാല്‍ പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സൂപ്പര്‍താരത്തിന്റെ പ്രതികരണം.

മെഴുകുതിരി ഏന്തി ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സ്ഥിരം ഏര്‍പ്പാട് വേണ്ടെന്നും കുറ്റം ആവര്‍ത്തിക്കാത്ത തരത്തില്‍ കര്‍ശനമായ നിയമം നടപ്പിലാക്കുകയാണ് വേണ്ടതെന്നും മോഹന്‍ലാല്‍ പറയുന്നു.

നടിക്കെതിരായ ആക്രമണത്തില്‍ നടിയ്ക്ക് പിന്തുണയുമായി സിനിമരംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ താരങ്ങളായ പൃഥ്വിരാജ്, അനൂപ് മേനോന്‍, മുകേഷ്, റിമാ കല്ലിങ്കല്‍, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more