നിലവില്‍ മലയാള സിനിമയില്‍ പകരം വെക്കാന്‍ ആളില്ലാത്ത തരത്തില്‍ തന്റെ സിംഹാസനം ഉറപ്പിച്ച അഭിനേതാവാണ് മോഹന്‍ലാല്‍. ശരാശരി അഭിപ്രായം ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് പോലും വമ്പന്‍ കളക്ഷന്‍ നേടി നല്‍കാന്‍ തരത്തില്‍ മോളിവുഡിന്റെ പ്രിയപ്പെട്ട ‘എല്‍’ ബോക്‌സ് ഓഫീസില്‍ വേരുറപ്പിച്ചിട്ടുണ്ട്. 2020ന് ശേഷം തുടര്‍ച്ചയായ പരാജയങ്ങളില്‍ അടി പതറിയെങ്കിലും സിനിമയെ വെല്ലുന്ന മടങ്ങിവരവാണ് താരം തന്റെ സിനിമകളിലൂടെ നടത്തിയത്.
ജീത്തു ജോസഫ് ചിത്രം നേരിലൂടെ ശക്തമായി തിരിച്ചുവരവ് നടത്തിയ താരം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എമ്പുരാനിലൂടെ മലയാളത്തിലെ ഒരേ ഒരു രാജാവ് താന്‍ തന്നെയാണെന്ന് തെളിയിച്ചിരുന്നു. 60 കോടിയ്ക്കടുത്ത് ഓപ്പണിങ് ദിനത്തില്‍ കളക്ഷന്‍ സ്വന്തമാക്കിയ എമ്പുരാന്‍ ആദ്യമായി മലയാളത്തില്‍ നിന്നും 250 കോടി നേടുന്ന ചിത്രമായും മാറിയിരുന്നു. പിന്നാലെ ഹൃദയപൂര്‍വം, തുടരും എന്ന ചിത്രങ്ങളിലൂടെയും തനിക്ക് വട്ടം വെക്കാന്‍ ആളില്ലെന്നും മോഹന്‍ലാല്‍ തെളിയിച്ചു.
നെടുങ്കണ്ടം മിറാക്കിള്‍. Photo: Mohanlal/ Facebook.com
ഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷമേകിക്കൊണ്ടാണ് കഴിഞ്ഞ ദിവസം നെടുങ്കണ്ടം മിറാക്കിള്‍ എന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റെ പുറത്തുവന്നത്. മലയാളത്തിലെ സെന്‍സേഷണല്‍ സംവിധായകരിലൊരാളായ ദിലീഷ് പോത്തന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ സ്ഥിരീകരണം വന്നതോടെ സോഷ്യല്‍ മീഡിയയില്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് മോഹന്‍ലാല്‍ ആരാധകര്‍.
മാസ് മസാല ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുറമെ മലയാളത്തിലെ ബ്രില്ല്യന്റ് സംവിധായകര്‍ക്കും താരം അവസരം നല്‍കണമെന്ന ആരാധകരുടെ ഒരുപട് കാലമായുള്ള ആഗ്രഹമാണ് ഇതോടെ സഫലമായിരിക്കുന്നത്. മലയാളത്തിലെ യുവനിരയിരയില്‍ ശ്രദ്ധേയരായ സുഷിന്‍ ശ്യാം, ശ്യാം പുഷ്‌കരന്‍, പോള്‍സണ്‍ സ്‌കറിയ, ഷൈജു ഖാലിദ്, സൈജു ശ്രീധരന്‍ തുടങ്ങിയവരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കാനായി എത്തുന്നതോടെ പ്രേക്ഷകരുടെ ആകാംക്ഷകള്‍ ഏറെ വലുതാണ്.
നെടുങ്കണ്ടം മിറാക്കിള്‍. Photo: Mohanlal/ Facebook.com
നേരത്തേ ലിജോ ജോസ് പെല്ലിശേരിക്കൊപ്പം മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രം പ്രഖ്യാപിച്ചപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു ലാല്‍ ആരാധകര്‍ക്ക് ഉണ്ടായിരുന്നതെങ്കിലും ചിത്രത്തിന് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. എങ്കിലും കണ്ടുപരിചയിച്ചിട്ടില്ലാത്ത രീതിയിലും പശ്ചാത്തലത്തിലും കഥ പറഞ്ഞ മലൈക്കോട്ടെ വാലിബന്‍ പലരുടെയും ഫേവറിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ദിലീഷ് പോത്തന്റെ സംവിധാനത്തിലൂടെ ഇതുവരെ കാണാത്ത ലാലേട്ടനെ കാണാനാകുമോ എന്നറിയാനുള്ള കാത്തരിപ്പിലാണ് ആരാധകര്‍.
Content Highlight: Mohanlal Fans happy after Nedumkandam Miracle Movie announcement