മലയാള സിനിമയില്‍ ആരാധകരുടെ കാര്യത്തില്‍ മറ്റൊരു നടനും എത്തിപിടിക്കാന്‍ സാധിക്കാത്തത്ര ഉയരത്തിലുള്ള അഭിനേതാവാണ് മോഹന്‍ലാല്‍. ആവറേജ് പ്രതികരണം ലഭിക്കുന്ന ചിത്രങ്ങള്‍ പോലും ബോക്‌സ് ഓഫീസില്‍ വലയ വിജയം നേടുന്നതും താരത്തിന്റെ സിനിമകളോട് പ്രേക്ഷകര്‍ക്കുള്ള സ്‌നേഹത്തിന്റെ തെളിവാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ദൃശ്യം 3.
മെയ് 21ന് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ റിലീസ് ചെയ്ത ചിത്രം 200 കോടിയെന്ന മലയാളത്തിലെ അപൂര്‍വ കളക്ഷന്‍ മാര്‍ക്കും പിന്നിട്ട് മുന്നേറിയിരുന്നു. റിലീസ് ചെയ്ത് 18 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആഗോളതലത്തില്‍ 235 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ ടോപ് ഫൈവിലെത്താനും ദൃശ്യം 3യ്ക്ക് ഇതോടെ സാധിച്ചിരുന്നു.
വാഴ 2 . Photo: The Hindu
പലരും ചിത്രം 2026ലെ ഇന്‍ഡസ്ട്രി ഹിറ്റടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കേരള ബോക്‌സ് ഓഫീസില്‍ വാഴ 2വിന്റെ കളക്ഷനെ ദൃശ്യം 3യ്ക്ക് വെട്ടിക്കാന്‍ സാധിക്കില്ലെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 84 കോടിയോളം ചിത്രം സ്വന്തമാക്കിയപ്പോള്‍ 127 കോടി നേടിയ വാഴ 2 ബഹുദൂരം മുന്നിലാണ്. ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം പുതുമുഖ അഭിനേതാക്കളായിരുന്നിട്ട് കൂടെ മികച്ച പ്രതികരണം സ്വന്തമാക്കി റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കുകയായിരുന്നു.
2026ലെ മാത്രമല്ല മലയാള സിനിമാ ചരിത്രത്തിലെ തന്നെ കേരള ബോക്‌സ് ഓഫീസില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായും വാഴ 2 മാറിയിരുന്നു. 120 കോടി നേടിയ ലോകഃയാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത്. അതേസമയം ആഗോളതലത്തില്‍ വാഴ 234 കോടി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Photo: X.com
എന്നാല്‍ ദൃശ്യം 3യ്ക്ക് നേടാന്‍ സാധിക്കാത്ത ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി എന്ന മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അതിമനോഹരത്തിലൂടെ സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്. കഴിഞ്ഞ വര്‍ഷം തുടരും എന്ന ചിത്രത്തിലൂടെ നിര്‍ത്തിയിടത്ത് നിന്നും തന്നെ അതിമനോഹരം എണ്ണിതുടങ്ങുമെന്നാണ് ആരാധകരുടെ വാദം. ദൃശ്യം 3യ്ക്ക് സമ്മിശ്ര പ്രതികരണം ലഭിച്ചിട്ടും 230 കോടി പിന്നിട്ടെങ്കില്‍ അതിമനോഹരത്തിന് പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മലയാളത്തിലെ എല്ലാ റെക്കോര്‍ഡുകളും പഴങ്കഥയാകുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്.
Content Highlight: Mohanlal fans believed Athimanoharam can be the Industry hit breaking vaazha 2 record