| Thursday, 16th March 2017, 11:54 am

പുലിമുരുകനിലെ മോഹന്‍ലാലിന്റെ മാല ആരാധകന്‍ ലേലത്തില്‍ സ്വന്തമാക്കിയത് ഒരു ലക്ഷം രൂപയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുലിമുരുകനില്‍ മോഹന്‍ലാലിന്റെ കഥാപാത്രം കഴുത്തിലണിച്ച മാല ലേലത്തില്‍ പോയത് ഒരു ലക്ഷത്തിപതിനയ്യായിരും രൂപയ്ക്ക്. മാത്യു ജോസ് എന്നയാളാണ് ഇത്രയും തൂക ചിലവിട്ട് മാല സ്വന്തമാക്കിയത്.

മോഹന്‍ലാലിന്റെ തന്നെ ദ കംപ്ലീറ്റ് ആക്ടര്‍ വെബ്‌സൈറ്റിലായിരുന്നു പുലിപ്പലിന്റെ മാതൃകയിലുള്ള മാല ലേലത്തില്‍ വെച്ചത്. പുലിപ്പല്ലിന്റെ മാതൃകയിലുളള മാല സ്വന്തമാക്കാന്‍ ആരാധകന്‍ വലിയ തുകയായിരുന്നു ലേലത്തില്‍ വിളിച്ചത്.

മാല ലേലത്തിലെടുത്ത മാത്യുവിന് സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ പുലിമുരുകന്‍ മാല കൈമാറും. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കലക്ഷനില്‍ 150 കോടി കടന്ന് മലയാള ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രത്തിലെ മാലയും ഇപ്പോള്‍ റെക്കോര്‍ഡ് തുകയ്ക്ക് തന്നെയാണ് ലേലത്തില്‍ പോയത്.

മോഹന്‍ലാലുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, മോഹന്‍ലാലിന്റെ കൈയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങള്‍, ടി ഷര്‍ട്ട്, എന്നിവയും കംപ്ലീറ്റ ആക്ടറില്‍ ലഭ്യമാണ്.

Latest Stories

We use cookies to give you the best possible experience. Learn more