| Friday, 22nd December 2017, 11:31 pm

'പണം വാരുന്ന' താരങ്ങളുടെ ഫോബ്‌സ് മാസികപട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: എറ്റവും കൂടുതല്‍ പണം വാരുന്ന നൂറ് ഇന്ത്യന്‍ താരങ്ങളുടെ ഫോബ്‌സ് മാസികയുടെ പട്ടികയില്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ഇടം നേടി. മോഹന്‍ലാല്‍ 73ാം സ്ഥാനത്തും ദുല്‍ഖര്‍ 79ാം സ്ഥാനത്തും ഇടം നേടി. സല്‍മാന്‍ ഖാന്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥനത്ത്. 230.83 കോടി രൂപയാണ് സല്‍മാന്‍ ഖാന്റെ വരുമാനം.

2016 ഒക്ടോബര്‍ ഒന്നു മുതല്‍ ഈ വര്‍ഷം സെപ്തംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. ഷാരൂഖ് ഖാനും വിരാട് കോഹ്‌ലിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത് 170.5 കോടിയും 100.72 കോടിയുമാണ് ഇവരുടെ വരുമാനം.

പ്രിയങ്കചോപ്രയാണ് പട്ടികയില്‍ മുന്നിലുള്ള വനിത 68 കോടിരൂപയാണ് പ്രിയങ്കയുടെ വരുമാനം. 11 കോടി രൂപയാണ് മോഹന്‍ലാലിന്റെ വാര്‍ഷിക വരുമാനം ദുല്‍ഖറിന്റേത് 9.23 കോടി രൂപയും. ദുല്‍ഖറിന് താഴെ 81ാം സ്ഥാനത്താണ് തെലുങ്ക് സൂപ്പര്‍താരമായ അല്ലു അര്‍ജുന്‍. 2017ലെ ആളുകളുടെ താരമൂല്യമാണ് ഫോബ്സ് മാസിക അടിസ്ഥാനമാക്കിയത്.

Latest Stories

We use cookies to give you the best possible experience. Learn more