| Thursday, 4th January 2018, 5:35 am

മോഹന്‍ലാലിന്റെ അടുത്ത സിനിമ മംഗോളിയയില്‍; ഒടിയന്റെ ചിത്രീകരണം മാറ്റി വെച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ മോഹന്‍ലാല്‍ ചിത്രം ജനുവരി പതിനെട്ടിന് മംഗോളിയയില്‍ ആരംഭിക്കും. ആദ്യമായാണ് ഒരു മലയാള ചിത്രം മംഗോളിയയില്‍ ചിത്രീകരിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍ മുംബൈ ആണ്.

പതിനഞ്ച് ദിവസമാണ് ചിത്രത്തിനായി മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. അജോയ് വര്‍മ്മയുടെ ചിത്രത്തിനു ശേഷമായിരിക്കും ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുക. ജനുവരി ആദ്യ വാരം ചിത്രീകരണത്തിനായി തീരുമാനിച്ചിരുന്ന ഒടിയന്‍ ഇതിനെ തുടര്‍ന്ന് ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി.

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് സിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണ്‍ തോമസ് മിബു ജേക്കബ് നെറ്റിക്കാടന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കള്‍ ആണ്. നിലവില്‍ സിംഗപ്പൂരില്‍ യാത്രയിലുള്ള മോഹന്‍ലാല്‍ ജനുവരി പതിനഞ്ചിന് തന്നെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

Latest Stories

We use cookies to give you the best possible experience. Learn more