| Friday, 19th October 2018, 2:39 pm

'അവരെ നടിമാര്‍ എന്ന് തന്നെ വിളിക്കാം'; ഡബ്ല്യൂ.സി.സി അംഗങ്ങളെ നടിമാരെന്ന് വീണ്ടും വിളിച്ച് മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡബ്ല്യു.സി.സി അംഗങ്ങളെ നടിമാരെന്ന് വീണ്ടും വിളിച്ച് മോഹന്‍ലാല്‍. മൂന്ന് നടിമാര്‍ അമ്മയ്ക്കുള്ളില്‍ നിന്ന് സംഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം.

“”മൂന്ന് അംഗങ്ങള്‍ അമ്മയ്ക്കുള്ളില്‍ നിന്ന് സംഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുകയാണ്. അവരെ നടിമാര്‍ എന്ന് തന്നെ വിളിക്കാം””- എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രസ്താവന.

അവരെ നടിമാര്‍ എന്ന് വിളിച്ചതില്‍ എനിക്ക് സങ്കടമൊന്നുമില്ല. ഇത് നടീനടന്‍മാരുടെ സംഘടനയാണ്. മൂന്ന് നടിമാര്‍ തന്ന പരാതിയില്‍ നടപടി എന്തായി എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ എ്‌ന്നോട് ചോദിച്ചത്. മൂന്ന് നടിമാര്‍ എന്ന് തന്നെ പറഞ്ഞ് ഞാനും മറുപടി നല്‍കി.

നടിമാരെന്ന് വിളിച്ചത് ആക്ഷേപിക്കാനല്ല. ഇനി തിരിച്ചെടുക്കാന്‍ അവര്‍ അപേക്ഷ നല്‍കണം. അവര്‍ മാപ്പുപറയണമെന്ന നിലപാടൊന്നും തനിക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

രേവതിയും പാര്‍വതിയുമായെല്ലാം ഇപ്പോഴും നല്ല സൗഹൃദങ്ങള്‍ ഉണ്ട്. ഇത് നടീ നടന്‍മാരുടെ സംഘടനയാണ്. നടിമാര്‍ എന്ന് വിളിച്ചതില്‍ എനിക്കെതിരെ പറഞ്ഞതൊന്നും വലിയ കാര്യമായി തോന്നിയിട്ടില്ല. എന്നൈ വേണമെങ്കിലും അതേ രീതിയില്‍ പറയാം. അതൊന്നും കുഴപ്പമില്ല.

ചിലര്‍ക്ക് മോഹന്‍ലാല്‍ എന്ന വ്യക്തിയോടുള്ള ദേഷ്യമാണോ ഇത് എന്ന് അറിയില്ല. കേരളത്തില്‍ മാത്രം അല്ല. ദേശീയ തലത്തില്‍ വരെ എല്ലാത്തിനും പിന്നില്‍ മോഹന്‍ലാല്‍ ആണ് എന്ന രീതിയില്‍ വാര്‍ത്ത വരുന്നു. അതില്‍ എനിക്ക് അതൃപ്തിയുണ്ട്.

അമ്മ തലപ്പത്തിരിക്കുന്നതില്‍ ഞാന്‍ സംതൃപ്തനല്ല. ഞാന്‍ ഇതില്‍ ഇന്‍വോള്‍വ്ഡ് അല്ല. ഇങ്ങനെ ചീത്ത കേള്‍ക്കേണ്ട ആളല്ല ഞാന്‍ എന്ന് വിശ്വസിക്കുന്നു. ഒരു തരത്തിലും അറിയാത്ത ആളുകള്‍ നമ്മളെ ചീത്ത വിളിക്കുന്നു. സംഘടനയുടെ തലപ്പത്ത് വന്നത് ഇഷ്ടത്തോടെയല്ല. എന്നിലേക്ക് വിരല്‍ചൂണ്ടുന്നത് എന്തിനാണെന്നും മോഹന്‍ലാല്‍ ചോദിച്ചു.

We use cookies to give you the best possible experience. Learn more