ഓണം റിലീസായി തിയേറ്ററുകളില്‍ എത്തുന്ന സിനിമയാണ് ഹൃദയപൂര്‍വ്വം. സത്യന്‍ മോഹന്‍ലാല്‍ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ സിനിമക്ക് വലിയ ഹൈപ്പുണ്ടായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമേ മാളവിക മോഹന്‍, സംഗീത് പ്രതാപ് തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.
ഇപ്പോള്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ചും ഹൃദയപൂര്‍വ്വം എന്ന ടൈറ്റില്‍ ഇടാനുള്ള കാരണത്തെ കുറിച്ചും സംസാരിക്കുകയാണ് മോഹന്‍ലാല്‍.
‘സിനിമയുടെ പേരിന് കഥയുമായിട്ട് വളരെ ബന്ധമുണ്ട്. അതെന്താണെന്ന് പറഞ്ഞാല്‍ ആ സസ്‌പെന്‍സ് പോകും. ആ സിനിമയുമായിട്ട് വളരെ അധികം കണ്ക്ടാണ് ആ പേര്. സിനിമ കാണുമ്പോള്‍ ഒരു പക്ഷേ ഇങ്ങനെയൊരു ടൈറ്റിലെ ഇടാന്‍ പാടുള്ളൂ എന്ന് തോന്നും. സിനിമയുടെ ഗതി അനുസരിച്ചിരിക്കും പേര്. എനിക്ക് തോന്നുന്ന കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഹൃദയപൂര്‍വ്വം എന്നാണ് എന്റെ മനസില്‍ വന്ന പേരെന്ന് ഞാന്‍ പറഞ്ഞു,’മോഹന്‍ലാല്‍ പറയുന്നു.
സത്യന്‍ അന്തിക്കാടിന്റെ സാധാരണ സിനിമകള്‍ അനൗണ്‍സ് ചെയ്ത് കുറേ നാളുകള്‍ കഴിഞ്ഞിട്ടേ ടൈറ്റില്‍ വരാറുള്ളുവെന്നും ഇത് ആദ്യം തന്നെ വന്നുവെന്നും അദ്ദേഹം പറഞ്ഞു. പേര് എഴുതാമോ എന്ന് ചോദിച്ചപ്പോള്‍ താന്‍ എഴുതുകയായിരുന്നുവെന്നും തന്റെ ഹാന്‍ഡ് റൈറ്റിങ്ങാണ് അതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
‘മറ്റ് സിനിമകളില്‍ നിന്ന് ഈ സിനിമ വ്യത്യസ്തമാണ്. ഇതിന്റെ പ്രമേയം പാട്ട് ഷൂട്ട് ചെയ്തിരിക്കുന്ന രീതി പാര്‍ട്ടിസിപ്പേയ്റ്റ് ചെയ്തിരിക്കുന്ന ആളുകള്‍ എല്ലാം വ്യത്യസ്തമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
സത്യന്‍ അന്തിക്കാടിന്റെ സാധാരണ സിനിമകളില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള ഒരു സിനിമയാണ് ഹൃദയപൂര്‍വ്വം എന്ന് മോഹന്‍ലാല്‍ മുമ്പും ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായിരുന്നു. ആരും ചിന്തിക്കാത്ത ഒരു കഥയാണ് ഈ പടത്തിന്റേതെന്നും നല്ല പാട്ടുകളൊക്കെയുള്ള ഒരു ഇമോഷണല്‍ ഫീല്‍ ഗുഡ് സിനിമയാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Mohanlal about the reason for the title ‘Hridayapoorvam’