ദൃശ്യം 3 തിയേറ്റർ റിലീസിനൊരുങ്ങുമ്പോൾ ദൃശ്യം നാലും അഞ്ചും ഉണ്ടായേക്കാം എന്ന പ്രതീക്ഷ പങ്കുവെച്ച് മോഹൻലാൽ. ഈ ചിത്രം രണ്ടു കുടുംബങ്ങളുടെ കഥയാണ്,അതിൽ ആരാണ് ശരി,ആരാണ് തെറ്റ് എന്ന് പറയാൻ സാധിക്കില്ല. തന്റെ കുടുംബത്തെ സംരക്ഷിക്കും എന്ന് പ്രതിജ്ഞ എടുത്തയാളാണ് ജോർജ് കുട്ടി.
കഴിഞ്ഞ 13 വർഷമായി അതിന്റെ ഭാരം പേറിയാണ് അയാളുടെ യാത്ര. ആ യാത്ര നാലിലേക്കും അഞ്ചിലേക്കുമൊക്കെ എത്തിയേക്കാം എന്നും അത് പ്രേക്ഷകർ ആണ് തീരുമാനിക്കേണ്ടതെന്നും മോഹൻലാൽ പറഞ്ഞു. ഇന്നലെ നടന്ന ട്രൈലെർ ലോഞ്ചിൽ ആയിരുന്നു ഓടിയൻസിനോടുള്ള താരത്തിന്റെ പ്രതികരണം.
‘ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് ജോർജ് കുട്ടി ആരാണെന്നു എനിക്ക് അറിയില്ല. അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. സാധാരണായായി ഒരു കഥാപാത്രം ചെയ്യുമ്പോൾ കുറച്ചു കഴിഞ്ഞു മനസ്സിലാക്കാൻ സാധിക്കും. അതുപോലത്തെ നിരവധി ചിത്രങ്ങളുമുണ്ട്. എന്നാൽ ദൃശ്യം തുടങ്ങി ഒന്നായി, രണ്ടായി, മൂന്നിൽ എത്തിനിൽക്കുമ്പോളും ഒരു നടനായ എനിക്ക് ജോർജ് കുട്ടി ആരാണെന്നു മനസിലാക്കാൻ കഴിയുന്നില്ല. അയാൾ എന്റെ കയ്യിൽ നിന്നും പോയി.
ട്രൈലെർ ലോഞ്ചിൽ മോഹൻലാൽ Photo: Aashirvad Cinemas
കഴിഞ്ഞ 13 വർഷമായി തന്റെ കുടുംബവുമായി സഞ്ചരിക്കുന്നയാളാണ് ജോർജ് കുട്ടി. അയാൾക്ക് ഒരു രഹസ്യം ഒളിപ്പിച്ചുവെക്കേണ്ടി വന്നു. അല്ലാതെ അയാൾ ക്രൈം ഒന്നും ചെയ്തിട്ടില്ല. നിങ്ങൾക്കൊന്നും സംഭവിക്കില്ലെന്നു അയാൾ ഭാര്യക്കും മക്കൾക്കും വാക്ക് നൽകി. ആ വാക്കും പ്രതിജ്ഞയും കാത്തുസൂക്ഷിക്കാനുള്ള യാത്രയിലാണ് കഴിഞ്ഞ 13 വർഷമായി അയാൾ.
ഓരോ നിമിഷവും അയാൾക്ക് ഭയമാണ്. തനിക്കു ഭയമാണെന്ന് അയാൾ ചിത്രത്തിൽ പറയുന്നുണ്ട്. തന്റെ കുടുംബത്തെ ഓർത്താണ് ആ പേടി. അയാൾക് തന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കില്ല. കുടുംബത്തിനുമുന്നിൽ മാത്രമല്ല,ആരുടെയും മുൻപിലും പറ്റില്ല. തന്റെ മനസിലുള്ളത് പ്രകടിപ്പിക്കാൻ പറ്റാത്ത ഒരാളായി അയാൾ മാറി. വളരെ സങ്കീർണത നിറഞ്ഞ കഥാപാത്രമാണ്.
അയാൾ സ്പിരിച്വാലിറ്റിയിലേക്കോ ഫിലോസഫിയിലേക്കോ മാറേണ്ട സമയം വന്നിരിക്കുന്നു. കുറ്റബോധം വളരെ നരക തുല്യമാണ്. അയാൾക്കു ആ ഭാരം എവിടെയെങ്കിലും ഒന്ന് ഇറക്കി വെക്കാൻ ആരുമില്ല. ഈ ചിത്രം രണ്ടു കുടുംബങ്ങളുടേതാണ്. രണ്ട് അച്ഛനമ്മമാരുടെയും രണ്ടു കുട്ടികളുടേതുമാണ്. ഇരുകൂട്ടരും തുല്യ ദുഖിതരാണ്. അതിൽ ആരാണ് ശരി,ആരാണ് തെറ്റ് എന്ന് പറയാൻ കഴിയില്ല.
ഞാൻ പലപ്രാവശ്യം പറഞ്ഞു,അയാളെ ഒന്ന് രക്ഷിക്കു എന്ന്. ഇതുവരെയും രക്ഷിച്ചിട്ടില്ല. നാലാം ഭാഗം വേണോ എന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ. പക്ഷെ ആന്റണിക്ക് വേറെ പ്ലാൻ ആണ്. നാലിന് മുൻപ് അഞ്ച് ചെയ്യണമെന്നാണ്” മോഹൻലാൽ പറഞ്ഞു.
ആശിർവാദ് സിനിമാസാണ് ചിത്രത്തിന്റെ നിർമ്മാണം. ഈ മാസം 26 നു ദൃശ്യം 3 തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രൈലെർ പുറത്തുവന്നതോടെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ റിലീസിനായി കാത്തിരിക്കുന്നത്.
Content Highlight: Mohanlal about the next installments of Drishyam franchise
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ