വിസ്മയയും പ്രണവും തന്നെ സംബന്ധിച്ച് ഇപ്പോഴും കുട്ടികളാണെന്നും അവര്‍ നിശബ്ദരായി സാധാരണക്കാരായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും നടന്‍ മോഹന്‍ലാല്‍. ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്കാണ് അവര്‍ കുട്ടികള്‍ അവരെ സംബന്ധിച്ചിടത്തോളം അവര്‍ മുതിര്‍ന്നവരാണ്. സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തിയുള്ളവര്‍. വ്യത്യസ്തമായ ജീവിതങ്ങള്‍ക്ക് എപ്പോഴുമൊരു ഭംഗിയുണ്ടാവും, അവര്‍ സ്വതന്ത്രരായും വ്യത്യസ്തമായും ജീവിക്കുന്നതില്‍ അച്ഛന്‍ എന്ന നിലയില്‍ ഞാന്‍ സന്തോഷവാനാണ് സംതൃപ്തനും. അപ്പുവും മായയും നിശ്ശബ്ദരായി, സാധാരണക്കാരായി ജീവിക്കാന്‍ ഇഷ്ടടുന്നവരാണ്.
ആ സുഖം അവര്‍ അനുഭവിക്കട്ടെ അതില്‍ നന്മയുമുണ്ട്. വ്യക്തിയും സമൂഹവുമെല്ലാം പുഴ പോലെയാണ്, ആവണം. ഒഴുകിക്കൊണ്ടേയിരിക്കുന്നതാണ് അതിന്റെ ഭംഗി മാറ്റങ്ങളെക്കുറിച്ച് ഞാനല്ല എനിക്ക് ചുറ്റുമുള്ളവരാണ് വിലയിരുത്തേണ്ടത്. അവരത് ചെയ്യുന്നുണ്ടാവും. ഞാന്‍ അന്വേഷിക്കാറില്ല. എപ്പോഴും ഒഴുകുകയും ഒടുവില്‍ കടലില്‍ പതിച്ച് നിശ്ശബ്ദമായി അപ്രത്യക്ഷമാവുകയും ചെയ്യുന്ന പുഴയാവാനാണ് എനിക്കിഷ്ടം,’ മോഹന്‍ലാല്‍ പറയുന്നു.
എല്ലാ മനുഷ്യനും ഒരു ഫിലോസഫിയുണ്ടാവുമെന്നും എല്ലാവരും അത് പരസ്യമായി പറയുന്നുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ഭവശാല്‍ പലപ്പോഴായി തനിക്കത് പറയേണ്ടിവരുമെന്നും അപ്പോള്‍ നിങ്ങളത് അറിയുന്നു എന്നുമാത്രമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ബാലതാരമായി അഭിനയിച്ച പ്രണവ് മോഹന്‍ലാല്‍ ആദി എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം ഡീയസ് ഈറേ എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. അതേസമയം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ ആദ്യമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ എത്തുന്ന തുടക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോമിച്ചു.
പേട്രിയറ്റാണ് മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന ചിത്രം. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സിനിമയില്‍ ഇവര്‍ക്ക് പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, നയന്‍താര തുടങ്ങി വന്‍താരനിര തന്നെയുണ്ട്. സിനിമ മെയ്1ന് തിയേറ്ററുകളിലെത്തും.
Content Highlight: Mohanlal about his daughters Pranav and Vismaya