| Friday, 20th July 2018, 6:59 pm

അഭിയുടെ വിളി മോഹന്‍ലാല്‍ കേട്ടു: വൃക്ക തകാരാറിലായ ബാലനെ കാണാന്‍ താരം എത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൃക്ക തകരാറിലായ ബാലന്റെ വാര്‍ത്ത അറിഞ്ഞവരില്‍ മോഹന്‍ ലാലും. മോഹന്‍ലാലിനെ കാണണം ഒപ്പം ചിത്രമെടുക്കണം എന്ന കുഞ്ഞ് അഭിജിത്തിന്റെ ആഗ്രഹം സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാലിലേക്ക് എത്തിയത്.

അഭിജിത്തിന്റെ ഇരുവൃക്കകളും തകരാറിലാണ്. ഇതിന്റെ ഭീമമായ ചികിത്സ ചെലവ് കുടുംബത്തിന് താങ്ങാവുന്നതല്ല. 15 ലക്ഷത്തോളം രൂപയാണ് ഓപറേഷന് പ്രതീക്ഷിക്കുന്നത്.


ALSO READ: 377ന് ശേഷമുള്ള “ഗേ” ജീവിതം: കിഷോര്‍ കുമാര്‍ സംസാരിക്കുന്നു


അഭിജിത്തിന്റെ രോഗവും, ഒപ്പം അവന്റെ വലിയ ആഗ്രഹമായ സിനിമാതാരം മോഹന്‍ ലാലിനൊപ്പം ചിത്രമെടുക്കണം എന്നതുമാണ് അച്ഛന്‍് വിജയ കുമാരന്‍ പിള്ള സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്.

അഭിജിത്തിനെ കാണാന്‍ മോഹന്‍ലാല്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി വിജയകുമാരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത മാസം മോഹന്‍ലാല്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ കാണാം എന്നാണ് അറിയിച്ചിരിക്കുന്നത്.


ALSO READ: പറയാനുള്ളതെല്ലാം മുഖത്തുനോക്കി പറഞ്ഞു; ഒടുക്കം മോദിയെ കെട്ടിപ്പിടിച്ച് അവസാനിപ്പിച്ചു; അന്തംവിട്ട് മോദി


സോഷ്യല്‍ മീഡിയയില്‍ അഭിജിത്തിന്റെ കഥയറിഞ്ഞ ഒരുപാടുപേര്‍ സഹായഹസ്തങ്ങളുമായി വന്നിട്ടുണ്ടെന്നും അഭിജിത്തിന്റെ അച്ഛന്‍ പറയുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more