ഐ.പി.എല്‍ 2026ല്‍ ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ഗുജറാത്ത് ടൈറ്റന്‍സ് സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജ്. 12 ഇന്നിങ്‌സില്‍ നിന്നും 130 പന്തുകളാണ് ഒറ്റ റണ്‍സ് പോലും വഴങ്ങാതെ സിറാജ് എറിഞ്ഞുതീര്‍ത്തത്.
12 ഇന്നിങ്‌സില്‍ നിന്നും 44 ഓവറുകളാണ് സിറാജ് എറിഞ്ഞുതീര്‍ത്തത്. ഇതില്‍ 130 പന്തുകള്‍ അഥവാ 21.4 ഓവറുകളില്‍ താരം ഒറ്റ റണ്‍സ് പോലും വഴങ്ങിയിട്ടില്ല. അതായത് 264 പന്തുകളെറിഞ്ഞ സിറാജ് പകുതിയോളം പന്തുകളിലും റണ്‍സ് വഴങ്ങിയിട്ടില്ല എന്ന് സാരം.
മുഹമ്മദ് സിറാജ്. Photo: IPL/x.com
(താരം – ടീം – ആകെ ഓവര്‍ – ഡോട്ട് ബോള്‍ എന്നീ ക്രമത്തില്‍)
മുഹമ്മദ് സിറാജ് – ഗുജറാത്ത് ടൈറ്റന്‍സ് – 44.0 – 130
കഗീസോ റബാദ – ഗുജറാത്ത് ടൈറ്റന്‍സ് – 46.0 – 127
മുഹമ്മദ് ഷമി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 43.0 – 114
ജോഫ്രാ ആര്‍ച്ചര്‍ – രാജസ്ഥാന്‍ റോയല്‍സ് – 40.0 – 111
ഭുവനേശ്വര്‍ കുമാര്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 43.0 – 103
അന്‍ഷുല്‍ കാംബോജ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 39.4 – 102
പ്രിന്‍സ് യാദവ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 41.0 – 101
12 മത്സരത്തില്‍ 13 വിക്കറ്റുകളാണ് സിറാജ് ഇതുവരെ നേടിയത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ 11ാമനാണ് സിറാജ്.
27.84 എന്ന ശരാശരിയില്‍ പന്തെറിയുന്ന താരത്തിന്റെ എക്കോണമി 8.22 ആണ്.
മുഹമ്മദ് സിറാജ്. Photo: Gujarat Titans/x.com
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒരു മെയ്ഡനടക്കം മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 11 റണ്‍സിന് ഒരു വിക്കറ്റും സിറാജ് സ്വന്തമാക്കിയിരുന്നു.
ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ വെടിക്കെട്ട് വീരന്‍ ട്രാവിസ് ഹെഡ്ഡിന് പൂജ്യത്തിന് മടക്കിയ സിറാജ് ടൈറ്റന്‍സിന് ഏര്‍ളി ബ്രേക് ത്രൂ സമ്മാനിച്ചിരുന്നു. പൂജ്യത്തിനാണ് ഹെഡ് മടങ്ങിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഗുജറാത്ത് സൂപ്പര്‍ പേസര്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഹെഡ്ഡിനെ പൂജ്യത്തിന് പുറത്താക്കുന്ന താരങ്ങളുടെ ലിസ്റ്റിലാണ് സിറാജ് തന്റെ പേരും എഴുതിച്ചേര്‍ത്തത്. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത് ബൗളറാണ് സിറാജ്. ഈ സീസണില്‍ ഇതാദ്യമായാണ് ഹെഡ് പൂജ്യത്തിന് പുറത്താകുന്നത് എന്നതും ശ്രദ്ധേയമാണ്.
(വര്‍ഷം – താരം എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ ടീം)
2017 – ആന്‍ഡ്രൂ ടൈ (ഗുജറാത്ത് ലയണ്‍സ്)
2024 – അര്‍ഷ്ദീപ് സിങ് (പഞ്ചാബ് കിങ്സ്)
2024 – മിച്ചല്‍ സ്റ്റാര്‍ക് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)
2024 – വൈഭവ് അറോറ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)
2025 – ട്രെന്റ് ബോള്‍ട്ട് (മുംബൈ ഇന്ത്യന്‍സ്)
2026 – മുഹമ്മദ് സിറാജ് (ഗുജറാത്ത് ടൈറ്റന്‍സ്)*
Content Highlight: Mohammed Siraj bowled 130 dot balls this season