| Sunday, 14th December 2025, 5:58 pm

മടങ്ങിവരവില്‍ ചരിത്രമെഴുതി സല; ആന്‍ഫീല്‍ഡിന്റെ മാത്രമല്ല, ഇനി പ്രീമിയര്‍ ലീഗിന്റെയും രാജകുമാരന്‍

സ്പോര്‍ട്സ് ഡെസ്‌ക്

പ്രീമിയര്‍ ലീഗില്‍ ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ബ്രൈട്ടണെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ദി റെഡ് വിജയം നേടിയെടുത്തത്. ലീഗില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങിയതിന് ശേഷമാണ് ഈ വിജയം.

മത്സരത്തില്‍ ക്ലബ്ബുമായി ഇടഞ്ഞ് നിന്ന മുഹമ്മദ് സല ടീമിന്റെ സ്‌ക്വാഡിലേക്ക് തിരിച്ചെത്തുകയും കളത്തിലിറങ്ങുകയും ചെയ്തിരുന്നു. 26ാം മിനിട്ടില്‍ പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. ഗോള്‍ നേടിയില്ലെങ്കിലും ദി റെഡ്സിന്റെ രണ്ടാം ഗോളിന് ഇറ്റാലിയന്‍ ഫോര്‍വേഡാണ് വഴിയൊരുക്കിയത്.

മുഹമ്മദ് സല. Photo: Anfield Agenda/x.com

60ാം മിനിട്ടിലെ എകിറ്റികെയുടെ ഗോളിനായിരുന്നു സലയുടെ അസിസ്റ്റ്. ഇതോടെ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ സലയ്ക്ക് സാധിച്ചു. പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ സംഭാവന നടത്തുന്ന താരമെന്ന നേട്ടമാണ് ആന്‍ഫീല്‍ഡിന്റെ രാജകുമാരന്‍ സ്വന്തം പേരില്‍ എഴുതിയത്.

277 ഗോള്‍ കോണ്‍ട്രിബ്യൂഷനാണ് താരത്തിന്റെ പേരിലുള്ളത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെയ്ന്‍ റൂണിയെ മറികടന്നാണ് താരത്തിന്റെ ഗോള്‍ നേട്ടം.

പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ സംഭാവന നല്‍കിയ താരങ്ങള്‍, എണ്ണം

മുഹമ്മദ് സല – 277

വെയ്ന്‍ റൂണി – 276

റയാന്‍ ഗിഗ്‌സ് – 271

ഹാരി കൈയ്ന്‍ – 259

തിയറി ഹെന്റി – 249

ഫ്രാങ്ക് ലാംപാര്‍ഡ് – 237

സെര്‍ജിയോ അഗ്യുറോ – 231

സ്റ്റീവന്‍ ജെര്‍റാഡ് – 212

അതേസമയം, ബ്രൈട്ടണ് എതിരെയുള്ള മത്സരത്തില്‍ ഹ്യൂഗോ എകിറ്റികെയുടെ ഇരട്ട ഗോളാണ് ലിവര്‍പൂളിന് വിജയം സമ്മാനിച്ചത്. ഒന്ന്, 60 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ആദ്യ ഗോളിന് ജോസഫ് ഗോമസായിരുന്നു അസിസ്റ്റ് നല്‍കിയത്.

Content Highlight: Mohammed Salah became the player with most goal involvements for a single club in Premier League history

We use cookies to give you the best possible experience. Learn more