| Saturday, 27th December 2025, 7:49 pm

ആശാനെ താഴെയിറക്കാന്‍ സല; സിംഹാസത്തിന് വെറും അഞ്ചിന്റെ ദൂരം

ഫസീഹ പി.സി.

ആഫ്കോണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഈജിപ്ത് വിജയം സ്വന്തമാക്കിയിരുന്നു. സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള മത്സരത്തില്‍ ഏകപക്ഷീമായ ഒരു ഗോളിനാണ് ടീമിന്റെ വിജയം. സൂപ്പര്‍താരം മുഹമ്മദ് സലയുടെ കരുത്തിലായിരുന്നു ഫറോവാസ് സൗത്ത് ആഫ്രിക്കയെ തകര്‍ത്തത്.

മത്സരത്തില്‍ 45ാം മിനിട്ടിലായിരുന്നു ഈജിപ്തിന് വിജയം സമ്മാനിച്ച സലയുടെ സൂപ്പര്‍ ഗോള്‍. പെനാല്‍റ്റിയിലൂടെയാണ് 33കാരന്‍ പന്ത് വലയിലെത്തിച്ചത്. ഇതോടെ ഈജിപ്തിനായുള്ള തന്റെ ഗോള്‍ നേട്ടം 65 ആയി ഉയര്‍ത്താന്‍ താരത്തിന് സാധിച്ചു.

മുഹമ്മദ് സല. Photo: Mohammed Awal Hudu/x.com

2011 മുതല്‍ ഈജിപ്ഷ്യന്‍ കുപ്പായം അണിഞ്ഞ് കളത്തില്‍ ഇറങ്ങിയാണ് താരം ഇത്രയും തവണ വല കുലുക്കിയത്. അതോടെ ഈജിപ്തിന്റെ എക്കാലത്തെയും ടോപ് സ്‌കോററാവാനുള്ള ദൂരം താരം കുറിച്ചിരിക്കുകയാണ്.

ഇനി വെറും അഞ്ച് ഗോളുകള്‍ കൂടി നേടിയാല്‍ ഫറോവാസിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ എന്ന പട്ടം സലയ്ക്ക് ചൂടാനാവും. നിലവില്‍ ഹൊസം ഹസനാണ് ഈ ലിസ്റ്റില്‍ മുമ്പിലുള്ളത്. താരത്തിന് 69 ഗോളുകളാണുള്ളത്.

അടുത്ത മത്സരങ്ങളില്‍ അഞ്ച് തവണ പന്ത് വലയിലെത്തിച്ചാല്‍ ഹസനൊപ്പം എത്താന്‍ സാധിക്കും. അങ്ങനെ നേടായാല്‍ ഒരു അപൂര്‍വതക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുക. നിലവിലെ ഈജിപ്തിന്റെ ടോപ് സ്‌കോററാണ് ടീമിന്റെ പരിശീലകന്‍. ഇത്രയും ഗോളുകള്‍ നേടാനായാല്‍ ആശാന്റെ കീഴില്‍ കളിച്ച് തന്നെ സലയ്ക്ക് ഹസന്റെ സിംഹാസനം നേടിയെടുക്കാം.

ഹൊസം ഹസന്‍. Photo: KickOff Online/facebook.com

ഈജിപ്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങള്‍

(താരം – ഗോളുകള്‍ എന്നീ ക്രമത്തില്‍)

ഹൊസം ഹസന്‍ – 69

മുഹമ്മദ് സല – 65

ഹസന്‍ എല്‍ ഷാസ്ലി – 42

മുഹമ്മദ് അബൗട്രിക്ക – 38

അഹമ്മദ് ഹസന്‍ – 33

ആഫ്കോണില്‍ ഈജിപ്തിന്റെ അടുത്ത മത്സരം ഡിസംബര്‍ 29നാണ്. അംഗോളയാണ് എതിരാളികള്‍.

Content Highlight: Mohammed Salah needs five goals to became Egypt’s all time top Score by Surpassing current manager of the national team

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more