| Saturday, 13th December 2025, 9:04 pm

സല ഈസ് ബാക്ക്! പക്ഷേ തുടര്‍ച്ചയായ നാലാം മത്സരത്തിലും ബെഞ്ചില്‍ തന്നെ...

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍താരം മുഹമ്മദ് സല ലിവര്‍പൂള്‍ ടീമിന്റെ സ്‌ക്വാഡിലേക്ക് തിരിച്ചെത്തി. എന്നാല്‍ ബ്രൈട്ടണ് എതിരെയുള്ള മത്സരത്തിലും താരത്തിന് സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം നേടാനായില്ല. ഈ മത്സരത്തിലും ബെഞ്ചിലായതോടെ പ്രീമിയര്‍ ലീഗിലെ നാലാം മത്സരത്തിലാണ് സ്റ്റാര്‍ട്ടിങ് ഇലവനില്‍ താരത്തിന് അവസരം ലഭിക്കാതിരുന്നത്.

നേരത്തെ, പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെതിരെയും ലീഡ്‌സ് യുണൈറ്റഡിന് എതിരെയും സലയ്ക്ക് കളിക്കാന്‍ തന്നെ അവസരം ലഭിച്ചില്ല. ഈ മത്സരങ്ങളില്‍ പകരക്കാരുടെ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും 90 മിനിട്ടിലും ബെഞ്ചില്‍ തന്നെ ഇരിക്കേണ്ടി വന്നു.

മുഹമ്മദ് സല. Photo: FabrizioRomano/x.com

എന്നാല്‍, സണ്ടര്‍ലാന്‍ഡിനെതിരെ താരത്തിന് പകരക്കാരനായി അവസരം ലഭിച്ചു. 46ാം മിനിട്ടിലാണ് സല മത്സരത്തില്‍ കളിച്ചത്. അതിന് ശേഷം നടന്ന ലീഡ്‌സ് യൂണൈറ്റഡിനെതിരെയുള്ള മത്സരത്തില്‍ അവസരം ലഭിക്കാതിരുന്നതോടെ താരം ലിവര്‍പൂളിനെതിരെയും കോച്ച് അര്‍നെ സ്ലോട്ടിനെതിരെയും പരസ്യ പ്രതികരണം നടത്തിയിരുന്നു.

അതോടെ, ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാന് എതിരെയായ മത്സരത്തിന്റെ സ്‌ക്വാഡില്‍ നിന്ന് സലയെ ഒഴിവാക്കിയിരുന്നു. പിന്നാലെ, കഴിഞ്ഞ ദിവസം താരവും സ്ലോട്ടും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അതോടെയാണ് താരത്തെ വീണ്ടും സ്ലോട്ട് ലിവര്‍പൂള്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

അർനെ സ്ലോട്ട്. Photo: MwjiukaBrunnerBmk/x.com

എന്നാല്‍, ഇന്ന് പ്രീമിയര്‍ ലീഗില്‍ ബ്രൈട്ടണുമായുള്ള മത്സരത്തിന് മുന്നോടിയായി സ്റ്റാര്‍ട്ടിങ് ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ സല വീണ്ടും പകരക്കാരുടെ ലിസ്റ്റിലാണ്. മത്സരത്തില്‍ ഇറ്റാലിയന്‍ താരം പകരക്കാരനായെങ്കിലും ഇറങ്ങുമോയെന്ന് കാത്തിരുന്ന് കണ്ടേണ്ടി വരും.

നിലവില്‍ ബ്രൈട്ടണുമായുള്ള മത്സരം ആന്‍ഫീല്‍ഡില്‍ ആരംഭിച്ചിട്ടുണ്ട്. 22 മിനിട്ടുകള്‍ പിന്നുമ്പോള്‍ ലിവര്‍പൂള്‍ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയാണ്. ടീമിനായി ഹ്യൂഗോ എകിറ്റികെയാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ മിനിട്ടില്‍ ജോസഫ് ഗോമസ് നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

Content Highlight: Mohammed Salah is back with Liverpool, he’s again on the bench against Brighton in Premier League

We use cookies to give you the best possible experience. Learn more