| Thursday, 5th February 2026, 4:59 pm

ടി - 20 ലോകകപ്പ് 2026: ടൂർണമെന്റിന്റെ മൂത്തോനും ചെറിയോനും ഇവർ!

ഫസീഹ പി.സി.

ക്രിക്കറ്റ് ആരാധകരെല്ലാം ആവേശത്തോടെ കാത്തിരിക്കുന്നത് 2026 ടി – 20 ലോകകപ്പിനാണ്. 20 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിന് തുടക്കമാവുക ഫെബ്രുവരി ഏഴിനാണ്. മാർച്ച് എട്ടോടെ ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയിറങ്ങുകയും ചെയ്യും.

രണ്ട് ദിവസങ്ങൾക്ക് ശേഷമുള്ള ക്രിക്കറ്റ്‌ പൂരത്തിനായി ടീമുകൾ അവസാന ഘട്ട ഒരുക്കത്തിലാണ്. എല്ലാവർക്കും കിരീടം നേടിയെടുക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രം. ചിലർ കന്നി കിരീടം മോഹിക്കുമ്പോൾ മറ്റ് ചിലർ ഒരിക്കൽ കൂടി ചാമ്പ്യനാവാനാണ് എത്തുന്നത്.

ഇന്ത്യൻ ടീം. Photo: BCCI/x.com

ഇന്ത്യ ഇറങ്ങുന്നതാവട്ടെ കിരീടം നിലനിർത്തുകയെന്ന കിനാവ് കണ്ടാണ്. ഇങ്ങനെ ഓരോ ടീമും ചാമ്പ്യൻപട്ടം മോഹിച്ചെത്തുമ്പോൾ ടൂർണമെന്റ് ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നൊരുക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യൻ മണ്ണിൽ നടക്കുന്നത് ലോകകപ്പിന്റെ പത്താമത് എഡിഷനാണ്. ടൂർണമെന്റിൽ ഓരോ ടീമിലുമായി നിരവധി പരിചയസമ്പന്നരായ താരങ്ങളും ഒരുപറ്റം യുവ താരങ്ങളും കളിക്കാനെത്തുന്നുണ്ട്. അതിൽ ഏറ്റവും പ്രായം കൂടിയതും ഏറ്റവും പ്രായം കുറഞ്ഞ താരവുമാരാണെന്ന് അറിയുമോ?

മുഹമ്മദ് നദീമും യുവരാജ് സമ്രയുമാണ് ഈ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയതും പ്രായം കുറഞ്ഞതുമായ താരങ്ങൾ. പ്രായമേറിയ താരമായ നദീം ഒമാന് വേണ്ടിയാണ് ലോകകപ്പിൽ കളത്തിലിറങ്ങുന്നത്.

മുഹമ്മദ്  നദീം Photo: Crictracker/x.com

ഓൾ റൗണ്ടറായ നദീമിന് നിലവിൽ 43 വയസും 154 ദിവസവുമാണ് പ്രായം. ഒമാനെ നയിച്ച് പരിചയുമുള്ള താരം ടീമിനായി 70 ടി – 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ നിന്നും താരം 104.96 സ്ട്രൈക്ക് റേറ്റിലും 20.64 ശരാശരിയിലും 805 റൺസെടുത്തിട്ടുണ്ട്. ഒപ്പം 40 വിക്കറ്റുകളും താരം സ്വന്തമാക്കി.

ഈ എഡിഷൻ ലോകകപ്പിലെ ചെറിയ താരമായ യുവരാജ് സമ്രാൻ കാനഡയ്ക്ക് വേണ്ടിയാണ് കളിക്കുക. താരത്തിന്റെ പ്രായം 19 വയസും 129 ദിവസവുമാണ്. ഇടം കൈയ്യൻ ബാറ്ററായ താരം ടീമിന്റെ ഓപ്പണർ കൂടിയാണ്.

യുവരാജ് സമ്രാൻ. Photo: Crictracker/x.com

കാനഡക്കായി യുവരാജ് ഇതുവരെ 16 ടി – 20 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളിൽ നിന്ന് താരം 442 റൺസ് എടുക്കകയും ചെയ്തു. ഒരു സെഞ്ച്വറി ഇതുവരെ നേടാൻ സാധിച്ചിട്ടില്ലെങ്കിലും മൂന്ന് അർധ സെഞ്ച്വറികൾ താരം ഇതുവരെ അടിച്ചിട്ടുണ്ട്.

Content Highlight: Mohammed Nadeem and Yuvaraj Samran are the oldest and youngest players of 2026 T20 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more