| Saturday, 7th February 2026, 8:03 am

സഞ്ജുവിനെക്കുറിച്ചുള്ള ആ ചോദ്യം അവസാനിച്ചു: മുഹമ്മദ് കൈഫ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം ഇഷാന്‍ കിഷനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ മുഹമ്മദ് കൈഫ്. ഇഷാന്‍ കിഷന്‍ മികച്ച ഫോമിലാണെന്നും ആക്രമിച്ച് കളിക്കുന്നതടക്കമുള്ള ഗെയിം പ്ലാന്‍ അവന് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല ലോകകപ്പ് പോലുള്ള വേദിയില്‍ സഞ്ജു സാംസണ്‍ ഫോം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും സഞ്ജുവിനെക്കുറിച്ചുള്ള ആ ചോദ്യം അവസാനിച്ചെന്നും കൈഫ് ചൂണ്ടിക്കാട്ടി. സഞ്ജുവിനെ താന്‍ പിന്തുണച്ചിട്ടുണ്ടെന്നും എന്നാല്‍ താരം ഫോമിലല്ലെന്നും ഇനി ഫോം വീണ്ടെടുക്കാന്‍ ആര്‍ക്കും അവസരം ലഭിക്കില്ലെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിനെതിരെ ഇഷാന്‍ കിഷന്‍ സെഞ്ച്വറി നേടിയപ്പോള്‍ – Photo: BCCI/x.com

‘ഇഷാന്‍ കിഷന്‍ മികച്ച ഫോമിലാണ്. ആക്രമിച്ച് കളിക്കുന്നതടക്കമുള്ള ഗെയിം പ്ലാന്‍ അവന് കൃത്യമായി അറിയാം. മാത്രമല്ല ഇത് ലോകകപ്പാണ്. ഇവിടെ നിങ്ങള്‍ നിങ്ങളുടെ ഏറ്റവും മികച്ച ടീമിനെയാണ് കളിപ്പിക്കേണ്ടത്. ഒരു കളിക്കാരനെ പിന്തുണയ്ക്കുന്നതും ടൂര്‍ണമെന്റില്‍ താരം ഫോം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണ്, സഞ്ജുവിനെക്കുറിച്ചുള്ള ആ ചോദ്യം അവസാനിച്ചു.

ഞാന്‍ അദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം ഫോമിലല്ല. സഞ്ജു ക്ഷമ അര്‍ഹിക്കുന്നു, പക്ഷേ ഇത് ലോകകപ്പാണ്. ഇത് ഒരു ദ്വിരാഷ്ട്ര പരമ്പരയല്ല. ടൂര്‍ണമെന്റ് ടഫ് ആണ്. പീക് ലെവല്‍ ഫോമുള്ള കളിക്കാരെ നിങ്ങള്‍ തെരഞ്ഞെടുക്കണം. ഇനി ഫോം വീണ്ടെടുക്കാന്‍ ആര്‍ക്കും അവസരം ലഭിക്കില്ല,’ മുഹമ്മദ് കൈഫ് പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരെ സഞ്ജു സാംസണ്‍ പുറത്താകുന്നത് – Photo: Sportskeeda.com

ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് പൊസിഷനില്‍ തിരികെ എത്താന്‍ സഞ്ജുവിന് സാധിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചില്ല. കിവീസിനെതിരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് സഞ്ജു 46 റണ്‍സാണ് എടുത്തത്. ഇതോടെ സഞ്ജുവിന്റെ ലോകകപ്പ് പ്ലെയിങ് ഇലവനിലെ സ്ഥാനവും കൈവിട്ടുപോയി.

അതേസമയം കിവീസിനെതിരായ പരമ്പയിലെ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 53.75 ശരാശരിയിലും 231+ സ്‌ട്രൈക്ക് റേറ്റിലും 215 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ സഞ്ജുവിനെ മറികടന്ന് ഓപ്പണിങ് പൊസിഷനില്‍ എത്തുകയായിരുന്നു. പരമ്പരയില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയായിരുന്നു കിഷന്റെ പ്രകടനം. മാത്രമല്ല ലോകകപ്പിന് മുന്നോടിയായി സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടി വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്.

Content Highlight: Mohammed Kaif Talking About Sanju Samson And Ishan Kishan

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more