ന്യൂസിലാന്ഡിനെതിരായ പര്യടനത്തില് ഇന്ത്യന് സൂപ്പര്താരം മുഹമ്മദ് ഷമിക്ക് ഇടം നേടാന് സാധിച്ചില്ലായിരുന്നു. ന്യൂസിലാന്ഡിനെതിരെ മികച്ച ട്രാക്ക് റെക്കോഡുകള് ഉള്ള ഷമിയെ തെരഞ്ഞെടുക്കാത്തതില് വിമര്ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന് ഇന്ത്യന് താരം മുഹമ്മദ് കൈഫ്.
ന്യൂസിലാന്ഡ് ബാറ്റര്മാര് ഒരിക്കലും നേരിടണമെന്ന് ആഗ്രഹിക്കാത്ത ബൗളറാണ് ഷമി എന്നും 2023ലെ ഏകദിന ലോകകപ്പില് ഉള്പ്പെടെ ഇന്ത്യക്കുവേണ്ടി ഷമി ഒറ്റയ്ക്ക് വിജയം നേടിക്കൊടുത്തിട്ടുണ്ടെന്നും ചോപ്ര പറഞ്ഞു.
‘ആരെയാണ് നേരിടാന് ആഗ്രഹിക്കാത്തതെന്ന് ന്യൂസിലാന്ഡ് ബാറ്റര്മാരോട് പോയി ചോദിക്കൂ. മുഹമ്മദ് ഷാമിയുടെ പേരാണ് അവര് ആദ്യം പറയുക. 2023ലെ ഏകദിന ലോകകപ്പില് ധര്മശാലയില് നടന്ന മത്സരത്തില് അവര്ക്കെതിരെ ഒറ്റയ്ക്ക് മത്സരം ജയിപ്പിച്ചത് അദ്ദേഹമാണ്, വാങ്കഡെയിലെ സെമിഫൈനലും നിങ്ങള്ക്ക് കൂട്ടിച്ചേര്ക്കാം. മുഹമ്മദ് ഷമി വരുന്നില്ലെന്ന് നിങ്ങള് ന്യൂസിലാന്ഡ് ബാറ്റമാരോട് പറഞ്ഞാല് അവര് ആശ്വാസത്തിന്റെ നെടുവീര്പ്പിടും,’ ക്രിക്ക്ബസില് മുഹമ്മദ് കൈഫ് പറഞ്ഞു.
2025 മാര്ച്ചിലെ ചാമ്പ്യന്സ് ട്രോഫി ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. അതിനുശേഷം രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങിയ ആഭ്യന്തര മത്സരങ്ങളില് അദ്ദേഹം കളിച്ചു.
രഞ്ജി ട്രോഫിയില് നാല് മത്സരങ്ങളില് നിന്ന് 20 വിക്കറ്റ് വീഴ്ത്തിയ ഷമി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില് 16 വിക്കറ്റും വിജയ് ഹസാരെ ട്രോഫിയിലെ അഞ്ച് മത്സരത്തില് നിന്ന് 11 വിക്കറ്റും കഴിഞ്ഞ സീസണില് വീഴ്ത്തി. ഇന്ത്യയ്ക്ക് വേണ്ടി 2023ലെ ഏകദിന ക്രിക്കറ്റില് മികച്ച പ്രകടനമാണ് ഷമി നടത്തിയതും. ന്യൂസിലാന്ഡിനെതിരായ സെമിയില് ഏഴ് വിക്കറ്റുകള് താരം നേടിയിരുന്നു.
മാത്രമല്ല ന്യൂസിലാന്ഡില് മുഹമ്മദ് ഷമിക്ക് വിശ്വസനീയമായ ട്രാക്ക് റെക്കോഡുണ്ട്. നാല് ടെസ്റ്റുകളില് നിന്ന് 15 വിക്കറ്റുകളും 12 ഏകദിനങ്ങളില് നിന്ന് 22.44 ശരാശരിയില് 27 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.
ടി-20 പരമ്പരയ്ക്കായി സെലക്ടര്മാര് അടുത്തിടെ പരിചയസമ്പന്നനായ പേസര് ഭുവനേശ്വര് കുമാറിനെ തെരഞ്ഞെടുത്തെങ്കിലും ഷമിക്ക് അവസരം ലഭിക്കാതെ പോയതിലാണ് ഇപ്പോള് ചര്ച്ചകള് സജീവമാകുന്നത്. അതേസമയം ന്യൂസിലാന്ഡിനോടുള്ള ഏകദിന ഏകദിന പരമ്പര നവംബര് നാലിന് ആരംഭിക്കും.
ശുഭ്മാന് ഗില്, രോഹിത് ശര്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്, കെ.എല്. രാഹുല്, നിതീഷ് കുമാര് റെഡ്ഡി, അക്സര് പട്ടേല്, നമന് ധിര്, അന്ഷുല് കാംബോജ്, ഗുര്നൂര് ബ്രാര്, ഋതുരാജ് ഗെയ്ക്വാദ്, അര്ഷ്ദീപ് സിങ്, ഇഷാന് കിഷന്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്ദീപ് യാദവ്.
ശ്രേയസ് അയ്യര്, രോഹിത് ശര്മ, വിരാട് കോഹ്ലി, തിലക് വര്മ, ഇഷാന് കിഷന്, നിതീഷ് കുമാര് റെഡ്ഡി, അക്സര് പട്ടേല്, നമന് ധിര്, ആഖിബ് നബി, ഗുര്നൂര് ബ്രാര്, ഋതുരാജ് ഗെയ്ക്വാദ്, അര്ഷ്ദീപ് സിങ്, കുമാര് കുശാഗ്ര, മുഹമ്മദ് സിറാജ്, യാഷ് താക്കൂര്, കുല്ദീപ് യാദവ്.
Content Highlight: Mohammed Kaif Talking About Mohammed Shami