| Friday, 6th November 2026, 12:27 pm

കാംബോജ് അല്ല, മത്സരത്തിന്റെ ഗതി മാറ്റിയത് അവന്റെ ബൗളിങ്; അഭിപ്രായവുമായി കൈഫ്

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരെയുള്ള അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഓക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ കിവീസിനെ 185ന് ഇന്ത്യ ഓള്‍ ഔട്ട് ആക്കിയിരുന്നു.

മഴ വില്ലനായപ്പോള്‍ വിജയ ലക്ഷ്യം 32 ഓവറില്‍ 143 റണ്‍സായി ചുരുക്കുകയും 22.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയുമായിരുന്നു.

മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് പേസര്‍ അന്‍ഷുല്‍ കാംബോജ് ആയിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനമാണ് കാംബോജ് നടത്തിയതെങ്കിലും മറ്റൊരു ഇന്ത്യന്‍ താരം പ്ലെയര്‍ ഓഫ് ദി മാച്ചിന് അര്‍ഹനാണെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. അര്‍ഷ്ദീപ് സിങ്ങിനെകുറിച്ചാണ് കൈഫ് സംസാരിച്ചത്.അര്‍ഷ്ദീപ് സിങ്

‘അര്‍ഷ്ദീപ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാല് വിക്കറ്റുകള്‍ നേടി തുടക്കത്തില്‍ തന്നെ ന്യൂസിലാന്‍ഡിനെ സമ്മര്‍ദത്തിലാക്കാന്‍ അര്‍ഷ്ദീപിന് സാധിച്ചിരുന്നു. പിന്നീട് അന്‍ഷുല്‍ വാലറ്റക്കാരുടെ വിക്കറ്റുകള്‍ വീഴ്ത്തി. അവസാന രണ്ട് ഓവറുകളില്‍ തിളങ്ങാന്‍ ആയില്ലെങ്കിലും നാല് വിക്കറ്റുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അര്‍ഷ്ദീപിന് തന്നെ ലഭിക്കേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. മത്സരത്തിന്റെ ഗതി മാറ്റിയത് അദ്ദേഹത്തിന്റെ മികച്ച ബൗളിങ്ങാണ്,’ മുഹമ്മദ് കൈഫ് തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ആദ്യ ഏകദിനത്തില്‍ 10 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം വെറും 22 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് കാംബോജ് രണ്ട് വിക്കറ്റ് നേടിയത്. 2.2 എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. അര്‍ഷ്ദീപ് നാല് വിക്കറ്റുകളും സ്വന്തമാക്കി തിളങ്ങിയെങ്കിലും കളിയിലെ താരമായത് കാംബോജായിരുന്നു. ഗുര്‍നൂര്‍ ബ്രാര്‍ മൂന്ന് വിക്കറ്റും നേടി.

നവംബര്‍ ഏഴിന് വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തിലാണ് ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ടാം മത്സരം.

Content Highlight: Mohammed Kaif Talking About India Arshdeep Singh And Anshul Kamboj

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more