ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ തിരിച്ചെത്തിയ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ബൗളിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടാകുമെന്ന് മുന്‍ താരം ആകാശ് ചോപ്ര. അദ്ദേഹത്തിന്റെ ബൗളിങ്ങിലെ വേഗതയില്‍ അല്‍പം കുറവുണ്ടായിട്ടുണ്ടെന്നും ബൗളിങ്ങിലും പഴയതുപോലെ കൃത്യത പുലര്‍ത്താന്‍ കഴിയുന്നില്ലെന്നും ചോപ്ര പറഞ്ഞു. തന്റെ പ്രകടനത്തില്‍ ഭുവനേശ്വര്‍ തന്നെ നിരാശനായിരിക്കാം.
‘ഇപ്പോള്‍ ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ വേഗതയില്‍ അല്‍പം കുറവുണ്ടായിട്ടുണ്ട്. ബൗളിങ്ങിലും പഴയതുപോലെ കൃത്യത പുലര്‍ത്താന്‍ കഴിയുന്നില്ല. അദ്ദേഹത്തില്‍നിന്ന് സാധാരണയായി കാണാത്ത പല കാര്യങ്ങളും ഇപ്പോള്‍ സംഭവിക്കുന്നുണ്ട്.
എന്നാല്‍ ചില ഘട്ടങ്ങളില്‍ അദ്ദേഹം നന്നായി പന്തെറിയുന്നുണ്ടെന്നാണ് ഇപ്പോഴും എന്റെ അഭിപ്രായം. ഒരുപക്ഷേ, ആ പരിഭ്രമം ഇപ്പോഴും അദ്ദേഹത്തെ വിട്ടുമാറിയിട്ടില്ലായിരിക്കാം. എന്നിരുന്നാലും, ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ക്കൂടി അദ്ദേഹത്തിന് അവസരം നല്‍കണമെന്നാണ് ഞാന്‍ കരുതുന്നത്.
തന്റെ പ്രകടനത്തില്‍ അദ്ദേഹം തന്നെ നിരാശനായിരിക്കാം. അവസാന രണ്ട് മത്സരങ്ങളില്‍ അദ്ദേഹം എങ്ങനെ പന്തെറിയുമെന്ന് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ മുഹമ്മദ് കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
കിവീസിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 139 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റാണ് ഭുവനേശ്വര്‍ നേടിയത്. ഇതിനോടകം ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ശേഷിച്ച രണ്ട് മത്സരങ്ങളിലും വിജയക്കൊടി പാറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാത്രമല്ല വരും മത്സരങ്ങളില്‍ ഭുവി തിളങ്ങുമെന്നാണ് ഏവരും കരുകുന്നത്.
ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. കിവീസ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജയലക്ഷ്യം 13.2 ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ 3-0ന് പരമ്പര വിജയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 30ന് ഈഡന്‍ പാര്‍ക്കിലാണ് ഇരുവരും തമ്മിലുള്ള നാലാം മത്സരം.
Content Highlight: Mohammed Kaif Taking About Bhuvaneshwar Kumar