| Wednesday, 27th August 2025, 9:50 pm

വിരാട് ഭായില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ച കാര്യ അതാണ്: മുഹമ്മദ് സിറാജ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയില്‍ യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ സമനില സ്വന്തമാക്കിയിരുന്നു. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിച്ചതിനുശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു ഇത്.

പരമ്പരയില്‍ നിന്നും മികച്ച പ്രകടനമാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് കാഴ്ചവെച്ചത്. 1000ത്തോളം പന്തുകള്‍ എറിഞ്ഞ് 23 വിക്കറ്റുകളാണ് അഞ്ച് മത്സരങ്ങളില്‍ നിന്നായി അദ്ദേഹം നേടിയത്. ഏറെ നാടകീയമായ രംഗങ്ങള്‍ പരമ്പരയില്‍ ഉണ്ടായിരുന്നു.

പരാജയത്തിന്റെ വക്കില്‍ നിന്ന് പോലും ഇന്ത്യക്ക് സമനിലയും വിജയവും നേടാന്‍ സാധിച്ചിരുന്നു. തന്റെ ആക്രമണ മനോഭാവത്തിലൂടെ മികച്ച പ്രകടനമായിരുന്നു സിറാജ് ആരാധകര്‍ക്ക് മുന്നില്‍ കാഴ്ചവെച്ചത്. ഇപ്പോള്‍ തന്റെ ആക്രമണ മനോഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് സിറാജ്.

ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആക്രമണ മനോഭാവം പുറത്തെടുക്കാന്‍ പഠിച്ചത് വിരാട് കോഹ്‌ലിയില്‍ നിന്നാണെന്ന് സിറാജ് പറഞ്ഞു. ഗ്രൗണ്ടില്‍ എതിരാളി ശത്രുവാണെന്നും കളി കഴിഞ്ഞാല്‍ വീണ്ടും സുഹൃത്തുക്കളാണെന്നും വിരാട് എപ്പോഴും പറയുമെന്ന് സിറാജ് പറഞ്ഞു.

‘ആക്രമണ മനോഭാവത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ പഠിച്ചത് വിരാട് ഭായില്‍ നിന്നാണ്. മൈതാനത്ത് എതിരാളി ഒരിക്കലും ഒരു സുഹൃത്തല്ല എന്നും ശത്രുവാണെന്നും, എന്നാല്‍ മത്സരം അവസാനിച്ചു കഴിഞ്ഞാല്‍ നാമെല്ലാവരും വീണ്ടും സുഹൃത്തുക്കളാണെന്നും അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു.

കരിയറില്‍ ഉടനീളം അദ്ദേഹം ഒരേ തീവ്രതയോടെയാണ് കളിച്ചത്. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പഠിക്കാന്‍ ശ്രമിച്ചതും അതാണ്. ഓവലില്‍ നാലാം ദിനം റൂട്ടും ബ്രൂക്കും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോഴായിരുന്നു ആ തീവ്രത ആവശ്യമായി വന്ന നിമിഷം. നിങ്ങളുടെ തോളുകള്‍ വീഴാന്‍ അനുവദിക്കാനോ കളി വഴുതി പോകാനോ നിങ്ങള്‍ക്ക് കഴിയില്ല. അതില്‍ ആള്‍ക്കൂട്ടത്തിന് വഴി വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയും.

ബ്രൂക്കിന്റെ പുറത്താക്കലിന് ശേഷം അവരെ ആവേശഭരിതരാക്കാന്‍ എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്തുകൊണ്ടിരുന്നു. അത് ശരിക്കും വിജയിച്ചു. താമസിക്കാതെ റൂട്ട് വീണു പെട്ടെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടുതല്‍ ശക്തി ലഭിച്ചു. ആള്‍ക്കൂട്ടം വളരെ ഉച്ചത്തില്‍ ഞങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി,’ സിറാജ് പറഞ്ഞു.

Content Highlight: Mohammad Siraj Talking About Aggressive Mind Set In Cricket

We use cookies to give you the best possible experience. Learn more