| Wednesday, 1st April 2026, 10:24 pm

ഫസ്റ്റ് ബോള്‍ മാജിക്; രാഹുലിനെ പുറത്താക്കിയത് രണ്ട് തവണ, ഇനി സാക്ഷാല്‍ മലിംഗയ്‌ക്കൊപ്പം

ആദര്‍ശ് എം.കെ.

ഐ.പി.എല്ലിലെ ലഖ്‌നൗ – ദല്‍ഹി മത്സരം എകാന സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹോം ടീമായ ലഖ്‌നൗ 141ന് പുറത്തായി. മിച്ചല്‍ മാര്‍ഷിന്റെയും അബ്ദുള്‍ സമദിന്റെയും പ്രകടനങ്ങളാണ് ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

മറുടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. മുഹമ്മദ് ഷമിയുടെ പന്തില്‍ മൊഹ്‌സിന്‍ ഖാന് ക്യാച്ച് സമ്മാനിച്ചായിരുന്നു താരത്തിന്റെ മടക്കം.

ഇതോടെ ഒരു നേട്ടവും ഷമിയുടെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ രണ്ട് തവണ ഒരേ താരത്തെ പുറത്താക്കുന്ന രണ്ടാമത് ബൗളര്‍ എന്ന നേട്ടമാണ് ഷമിയുടെ പേരില്‍ കുറിക്കപ്പെട്ടത്.

2022ല്‍ വാംഖഡെയില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി അന്ന് ലഖ്‌നൗ ഓപ്പണറായിരുന്ന രാഹുലിനെ ഷമി മടക്കിയിരുന്നു.

സൂപ്പര്‍ പേസര്‍ ലസിത് മലിംഗയാണ് ഈ നേട്ടത്തില്‍ ആദ്യമെത്തിയത്. 2011ല്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടിയും 2015ല്‍ ദല്‍ഹിക്ക് വേണ്ടിയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത മായങ്ക് അഗര്‍വാളിനെ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ പുറത്താക്കിയായിരുന്നു മലിംഗ ഈ നേട്ടത്തിലെത്തിയത്.

ലസിത് മലിംഗ

ഇതിനൊപ്പം ഏറ്റവുമധികം തവണ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന താരമെന്ന സ്വന്തം റെക്കോഡ് തിരുത്താനും ഷമിക്ക് സാധിച്ചു. ഇത് അഞ്ചാം തവണയാണ് ഷമി ഫസ്റ്റ് ബോള്‍ മാജിക് പുറത്തെടുക്കുന്നത്.

ഇന്നിങ്‌സിലെ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍

(താരം – എത്ര തവണ എന്നീ ക്രമത്തില്‍)

മുഹമ്മദ് ഷമി – 5

ട്രെന്റ് ബോള്‍ട്ട് – 3

പാറ്റ് കമ്മിന്‍സ് – 3

അശോക് ഡിന്‍ഡ – 3

ഭുവനേശ്വര്‍ കുമാര്‍ – 3

പ്രവീണ്‍ കുമാര്‍ – 3

ലസിത് മലിംഗ – 3

ഉമേഷ് യാദവ് – 3

അതേസമയം, നിലവില്‍ പത്ത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 77 എന്ന നിലയില്‍ ക്യാപ്പിറ്റല്‍സ് ബാറ്റിങ് തുടരുകയാണ്.

Content Highlight: Mohammad Shami joins the list of bowlers to dismiss batter on the 1st Ball of a team innings twice

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more