| Thursday, 25th December 2025, 2:50 pm

ഏകദിനത്തില്‍ ഗില്ലല്ല ക്യാപ്റ്റനാകേണ്ടത്; തുറന്ന് പറഞ്ഞ് മുഹമ്മദ് കൈഫ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ഒ.ഡി.ഐ ക്യാപ്റ്റന്‍സിയില്‍ നിന്ന് ശുഭ്മന്‍ ഗില്ലിനെ മാറ്റണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ക്യാപ്റ്റനാകാന്‍ യോഗ്യത. ശ്രേയസ് അയ്യര്‍ക്കാണെന്നും അടുത്തിടെ ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ജെയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ശുഭ്മന്‍ ഗില്ലിന് മുമ്പ് പ്ലെയിങ് ഇലവനിലെത്താന്‍ അര്‍ഹരാണെന്നും കൈഫ് പറഞ്ഞു.

‘ശുഭ്മന്‍ ഗില്ലിന് പകരം ശ്രേയസ് അയ്യര്‍ ഏകദിന ക്യാപ്റ്റന്‍സി ഏറ്റെടുക്കണം. ജെയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ രസകരമായി സെഞ്ച്വറി നേടുന്നതിനാല്‍, ശുഭ്മന്‍ ഗില്ലിന് മുമ്പ് പ്ലെയിങ് ഇലവനിലെത്താന്‍ ഇവര്‍ അര്‍ഹരാണ്,’ മുഹമ്മദ് കൈഫ് പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ മോശം ഫോമിനെ തുടര്‍ന്ന് 2026 ടി-20 ലോകകപ്പിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് വൈസ് ക്യാപ്റ്റനും കൂടിയായ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയതോടെ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ താരത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് കണ്ടറിയണം.

നിലവില്‍ മോശം പ്രകടനം നടത്തുന്ന ശുഭ്മന്‍ ഗില്‍ വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി കളത്തിലിറങ്ങി ഫോം കണ്ടെത്താനാണ് ഉന്നമിടുന്നത്. എന്നാല്‍ സീസണിലെ ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ താരം കളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഗില്‍ കളത്തിലിറങ്ങിയില്ലായികുന്നു.

അതേസമയം ഇഷാന്‍ കിഷനും, റുതുരാജ് ഗെയ്ക്വാദും, ജെയ്‌സ്വാളും മികച്ച പ്രകടനമാണ് വിജയ് ഹസാരെ ട്രോഫിയിലടക്കം നടത്തുന്നത്. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ജനവരി 11നാണ് നടക്കുന്നത്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഗംഭീറും എങ്ങനെയാണ് തന്ത്രം മെനയുന്നതെന്ന് കണ്ടറിയാം.

Content Highlight: Mohammad Kaif Talking About Shubhman Gill

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more