ഇന്ത്യന്‍ ബാറ്റര്‍ സര്‍ഫറാസ് ഖാന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരം നല്‍കാതിരുന്നതിനും ടീമില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്താക്കിയതിനെയും കുറിച്ച് സംസാരിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. സര്‍ഫറാസിനെ തിരിച്ചുകൊണ്ടുവന്ന് ശ്രീലങ്കന്‍ പരമ്പയില്‍ അവസരം നല്‍കാനുള്ള തീരുമാനം എടുത്തവര്‍ തന്റെ ബഹുമതിക്ക് അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ഫറാസ് ഖാന്
‘എന്തുകൊണ്ടാണ് സര്‍ഫറാസ് ഖാന് സ്ഥിരമായി അവസരങ്ങള്‍ നല്‍കാതിരുന്നത്? വ്യക്തമായ വിശദീകരണമൊന്നുമില്ലാതെ അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്? സര്‍ഫറാസിനെ തിരിച്ചുകൊണ്ടുവന്ന് ശ്രീലങ്കയില്‍ അവസരം നല്‍കാനുള്ള തീരുമാനം എടുത്തവര്‍ എന്റെ ബഹുമതിക്ക് അര്‍ഹരാണ്. കഴിഞ്ഞ കാര്യങ്ങള്‍ മറന്നേക്കൂ. ഇനി മുതല്‍ ടീം ഇന്ത്യ തുടര്‍ച്ചയായി വിജയിക്കുകയും ആധിപത്യത്തോടെ മുന്നേറുകയും ചെയ്യാന്‍ സഹായിക്കുന്ന തീരുമാനങ്ങളാണ് എടുക്കേണ്ടത്,’ കൈഫ് യൂട്യൂബ് ചാനലിലെ ചര്‍ച്ചയില്‍ പറഞ്ഞു.
ലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സായ് സുദര്‍ശന് പകരമായാണ് സര്‍ഫറാസ് ഖാന് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ആറ് മത്സരങ്ങളിലെ 11 ഇന്നിങ്സില്‍ നിന്ന് 371 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ ഇതുവരെ നേടിയത്. ഫസ്റ്റ് ക്ലാസില്‍ 62 മത്സരങ്ങളിലെ 92 ഇന്നിങ്സില്‍ നിന്ന് 5114 റണ്‍സും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
ആഭ്യന്തര മത്സരങ്ങളില്‍ മിന്നും പ്രകടനം നടത്തിയ ശേഷമായിരുന്നു സര്‍ഫറാസ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2024ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് താരം അരങ്ങേറിയത്. 2024ല്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് സര്‍ഫറാസ് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്.
പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്
Content Highlight: Mohammad Kaif Talking About Sarfaraz Khan