2027ലെ ഐ.പി.എല്ലിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കാന്‍ റിങ്കു സിങ്ങിന് സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. മുന്‍ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ വിരമിച്ചതോടെ കൊല്‍ക്കത്ത പുതിയ ക്യാപ്റ്റനെ അന്വേഷിക്കേണ്ടിവരുമെന്നും ബ്രാന്‍ഡ് വാല്യു ഉള്ള ഒരു കളിക്കാരനെ നോക്കാതെ നേതൃത്വപരമായ കഴിവുള്ള താരത്തെയാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടതെന്ന് കൈഫ് ചൂണ്ടിക്കാട്ടി. മാത്രമല്ല കുറച്ച് കാലമായി ഇന്ത്യന്‍ ടീമിലില്ലാത്ത റിങ്കുവിന് ടീമിലേക്ക് തിരിച്ചെത്താന്‍ തന്റെ കഴിവ് തെളിയിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് കൈഫ്, Photo:Cricket Central/x.com
‘ഒരുപക്ഷേ കെ.കെ.ആര്‍ ബ്രാന്‍ഡ് മൂല്യമുള്ള ഒരു ക്യാപ്റ്റനേയായിരുക്കും തേടുന്നുത്. ക്യാപ്റ്റനാകാന്‍ കഴിയുന്ന അത്തരം കളിക്കാര്‍ ഇപ്പോള്‍ അവശേഷിക്കുന്നില്ല. നിങ്ങള്‍ ഒരു ക്യാപ്റ്റനെ തെരഞ്ഞെടുക്കുമ്പോള്‍, ക്യാപ്റ്റന്‍സി കഴിവുകളാണ് ആദ്യം നേക്കേണ്ടത്. ധോണിയും രോഹിത്തും ഉദാഹരണങ്ങളാണ്.
അവര്‍ ക്യാപ്റ്റനാകുമ്പോള്‍ ഒരു വലിയ ബ്രാന്‍ഡായിരുന്നോ? അവര്‍ ട്രോഫികള്‍ നേടാന്‍ തുടങ്ങിയപ്പോള്‍, അവര്‍ യാന്ത്രികമായി ഒരു ബ്രാന്‍ഡായി മാറി. റിങ്കു സിങ്ങിന് ഇപ്പോള്‍ അവരെ നയിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹത്തിന് ഒരു പോയിന്റ് തെളിയിക്കേണ്ടി വരും,’ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയില്‍ പറഞ്ഞു.
റിങ്കു സിങ്. Photo: KolkataKnightRiders/x.com
2026ലെ ഐ.പി.എല്‍ സീസണി കെ.കെ.ആറിന്റെ വൈസ് ക്യാപ്റ്റനായിരുന്നു റിങ്കു സിങ്. മാത്രമല്ല യു.പി ടി- 20യില്‍ മീററ്റ് മാവെറിക്‌സിനെയും ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെയും നയിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും വേണ്ടി കളിച്ച റിങ്കു 73 മത്സരങ്ങളിലെ 62 ഇന്നിങ്‌സില്‍ നിന്ന് 1394 റണ്‍സ് നേടിയിട്ടുണ്ട്. 83* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും റിങ്കു സ്വന്തമാക്കി. 34.0 ആവറേജും 146.0 സ്‌ട്രൈക്ക് റേറ്റുമാണ് ഐ.പി.എല്ലില്‍ താരത്തിനുള്ളത്. വരും സീസണില്‍ റിങ്കു സിങ്ങിനെ കൊല്‍ക്കത്ത ക്യാപ്റ്റനാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.