യുവേഫ യൂറോപ്പ ലീഗ് പ്ലേ ഓഫ് മത്സരത്തിന്റെ തയ്യാറെടുപ്പിലാണ് ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സല. ടര്‍ക്കിഷ് സൂപ്പര്‍ ടീം ട്രാബസണ്‍സ്‌പോറിനൊപ്പം പ്ലേ ഓഫിന്റെ രണ്ടാം പാദ മത്സരത്തില്‍ ഫെറന്‍ക്വാരോസി ടി.സിയാണ് എതിരാളികള്‍. ഫെറന്‍ക്വരോസിയുടെ ഹോം ഗ്രൗണ്ടായ ഗ്രൂപ്പാമ അരീനയാണ് വേദി.
ആദ്യ പാദത്തില്‍ നേടിയ ഒരു ഗോളിന്റെ അഡ്വാന്റേജുമായാണ് ബുഡാപെസ്റ്റ് ആസ്ഥാനമായ ഫെറന്‍ക്വരോസി ടര്‍ക്കിഷ് സൂപ്പര്‍ ടീമിനെ നേരിടാന്‍ ഒരുങ്ങുന്നത്.
ഈ മത്സരത്തില്‍ സൂപ്പര്‍ താരം മുഹമ്മദ് സലയ്ക്ക് തന്റെ ഫുട്‌ബോള്‍ കരിയറിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ പോന്ന നേട്ടത്തിലെത്താനും അവസരമുണ്ട്, അതിന് വേണ്ടതാകട്ടെ വെറും ഒറ്റ ഗോളും.
എന്നാല്‍ വെറുതെ ഒരു ഗോളടിച്ചാല്‍ പോരാ, മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ തന്നെ എതിരാളികളുടെ വലയിതല്‍ പന്തെത്തിക്കണം. എങ്കില്‍ മത്സരത്തിന്റെ 90 മിനിട്ടുകളിലും ഗോള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടം സലയുടെ പേരില്‍ കുറിക്കപ്പെടും.
മുഹമ്മദ് സല
ഒമ്പതാം മിനിട്ടൊഴിച്ച് കരിയറിലെ വിവിധ മത്സരങ്ങളിലായി സല ഒന്ന് മുതല്‍ 90ാം മിനിട്ടുവരെയുള്ള എല്ലാ മിനിട്ടിലും ഗോള്‍ നേടിയിട്ടുണ്ട്. ഒമ്പതാം മിനിട്ടില്‍ കൂടി ഗോള്‍ നേടാനായാല്‍ ഈ ചരിത്ര നേട്ടത്തില്‍ തന്റെ പേരെഴുതിച്ചേര്‍ക്കാന്‍ സലയ്ക്ക് സാധിക്കും.
ഫുട്‌ബോള്‍ ചരിത്രത്തില്‍ നാലേ നാല് താരങ്ങള്‍ മാത്രമാണ് ഇതുവരെ മത്സരത്തിന്റെ എല്ലാ മിനിട്ടുകളിലും എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.
ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ നേട്ടത്തില്‍ ആദ്യമെത്തിയത്. 2014 ഫെബ്രുവരിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തില്‍ 7ാം മിനിട്ടില്‍ ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോ ഈ നേട്ടത്തിലെത്തിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: Al Nassr
2014 സെപ്റ്റംബറില്‍ എസ്‌റ്റോണിയയ്‌ക്കെതിരെ 24ാം മിനിട്ടില്‍ ഗോള്‍ നേടിയതോടെ സ്വീഡന്‍ ഇതിഹാസം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും ഈ അപൂര്‍വ റെക്കോര്‍ഡില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം ചേര്‍ന്നു. ഉറുഗ്വായന്‍ ഇതിഹാസ താരം ലൂയീസ് സുവാരസാണ് മൂന്നാമതായി ഈ നേട്ടത്തിലെത്തിയത്.
സ്ലാട്ടന്‍ ഇബ്രഹാമോവിച്ച് | ലൂയീസ് സുവാരസ്
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബാഴ്‌സ ഇതിഹാസങ്ങളിലൊരാളായി മാറിയ പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ഈ നേട്ടത്തില്‍ നാലാമതായും അവസാനമായും എത്തിയത്. 2022ല്‍ ബാഴ്‌സലോണയ്ക്കായി റയല്‍ സോസിഡാഡിനെതിരെയുള്ള മത്സരത്തിന്റെ ഒന്നാം മിനിട്ടില്‍ ഗോള്‍ നേടിയതോടെയാണ് ലെവന്‍ഡോസ്‌കി ഈ ക്ലബ്ബിലേക്ക് എത്തിയത്.
റോബര്‍ട്ട് ലെവന്‍ഡോസ്‌കി
അതേസമയം, യൂറോപ്പ ലീഗില്‍ നിലനില്‍ക്കാന്‍ ഫെറന്‍ക്വരോസിക്കെതിരെ ട്രാബസണ്‍സ്‌പോര്‍സിന് രണ്ട് ഗോള്‍ ലീഡില്‍ വിജയം അനിവാര്യമാണ്.
Content Highlight: Mohamed Salah has never scored a goal in the ninth minute of his career.