| Tuesday, 21st October 2014, 5:48 pm

പ്രധാനമന്ത്രിയുടെ ദീപാവലി കശ്മീരിലെ ദുരിത ബാധിതര്‍ക്കൊപ്പം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിലെ വെള്ളപൊക്കബാധിതര്‍ക്കൊപ്പമായിരിക്കും ഇത്തവണത്തെ ദീപാവലി ആഘോഷിക്കുക. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“ശ്രീനഗറിലെ ദുരിത ബാധിതരായ എന്റെ സഹോദരീ സഹോദരന്‍മാര്‍ക്കൊപ്പം ഒക്‌ടോബര്‍ 23ന് ദീപാവലി ദിവസം ചെലവഴിക്കും” എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. പ്രധാന മന്ത്രി നേരത്തെ തന്നെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കശ്മീരീല്‍ എത്തിയിരുന്നു. ആയിരം കോടിയുടെ സാമ്പത്തിക സഹായവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

1.5 മില്ല്യനില്‍ അധികം ആളുകളെയാണ് കശ്മീരില്‍ പ്രളം ബാധിച്ചിരിക്കുന്നത്. സംസ്ഥാനം കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ 280 ല്‍ അധികം ആളുകള്‍ മരിക്കുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more