| Tuesday, 23rd December 2014, 10:00 pm

മോദി തരംഗം മങ്ങിയെന്ന് യോഗേന്ദ്ര യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തിരഞ്ഞെടുപ്പുകള്‍ ഒരോന്നായി കഴിയുമ്പോള്‍ രാജ്യത്ത് നരേന്ദ്രമോദി തരംഗം മങ്ങി വരികയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനുമായ യോഗേന്ദ്ര യാദവ്. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ദല്‍ഹി തിരഞ്ഞെടുപ്പില്‍ മോദി തരംഗം പാര്‍ട്ടിയെ സംബന്ധിച്ച് ഒരു വെല്ലുവിളി ആകില്ലെന്നും  അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൊയ്യുമെന്നാണ് ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ താഴ്‌വരയില്‍  ബി.ജെ.പിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജാര്‍ഖണ്ഡിലേത് ബി.ജെ.പിയുടെ മികച്ച പ്രകടനം അല്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു

കഴിഞ്ഞ മധ്യപ്രദേശ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ ദല്‍ഹിയില്‍ ബി.ജെ.പിക്ക് 32 സീറ്റുകളെ ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

We use cookies to give you the best possible experience. Learn more