| Sunday, 31st May 2020, 11:25 am

കൊവിഡ് കാലത്ത് യോഗയും ആയുര്‍വേദവും നല്ലതാണ്: പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡിനെ രാജ്യം ശക്തമായി നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യോഗയും ആയുര്‍വേദവും കൊവിഡ് പ്രതിസന്ധി നേരിടാന്‍ നല്ലതാണ്. ശ്വസനപ്രക്രിയയെ ഇവ ശക്തിപ്പെടുത്തും. ഇത് കാലങ്ങളായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.’, അദ്ദേഹം പറഞ്ഞു.

ജനങ്ങളാണ് കൊവിഡിനെതിരായ പോരാട്ടം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം തുറക്കുമ്പോള്‍ ശ്രദ്ധയോടെ മുന്നോട്ടുപോകണം.

കൊവിഡ് പ്രതിസന്ധി എല്ലാ വിഭാഗങ്ങളേയും ബാധിച്ചു.

എന്നാല്‍ രാജ്യം സ്വയം പര്യാപ്തതയിലേത്ത് നീങ്ങുകയാണ്. സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം സജീവമായെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more