| Thursday, 5th November 2020, 11:10 pm

നിങ്ങള് പറഞ്ഞത് തെറ്റിപ്പോയല്ലോ മോദിജി; ട്രംപിനെ ' പുകഴ്ത്തുന്ന' മോദിയുടെ പഴയ വീഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് മേല്‍ക്കൈ ലഭിച്ചികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ബി.ജെ.പിക്കും മോദിക്കുമെതിരെ ട്രോളുകള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്.

മോദിയുടെ പഴയ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി നല്ല അടുപ്പമാണുള്ളതെന്നും ഇത്തവണയും ട്രംപ് സര്‍ക്കാര്‍ തന്നെയാണെന്നുമാണ് ട്രംപിനൊപ്പം നിന്ന് മോദി പറയുന്നത്.

ഈ വീഡിയോയാണ് പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ മോദി പറഞ്ഞത് തെറ്റായിപ്പോയല്ലോ എന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരിക്കുന്നത്.

നേരത്തെ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ ട്രംപിനെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരുന്നു.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് മേല്‍ക്കൈ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രംപിനെ തള്ളിക്കൊണ്ട് ബി.ജെ.പി രംഗത്തെത്തിയത്.

‘യു.എസ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്, ഡൊണാള്‍ഡ് ട്രംപിനെതിരായ ആരോപണം അദ്ദേഹത്തിന് കൊവിഡ് -19 ശരിയായി കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നാണ്, എന്നാല്‍ മോദിജി സമയബന്ധിതമായി തീരുമാനമെടുത്ത് രാജ്യത്തെയും 130 കോടി ജനങ്ങളെയും രക്ഷിച്ചു,” . ബീഹാറിലെ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് ട്രംപിന് തള്ളിക്കൊണ്ട് ബി.ജെ.പി അധ്യക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വോട്ടാണ് ബൈഡന് ലഭിച്ചിട്ടുള്ളത്.

നവംബര്‍ നാലിലെ കണക്ക് പ്രകാരം 7 കോടി വോട്ടാണ് ബൈഡന് ലഭിച്ചതെന്ന് എന്‍.പി.ആര്‍ (നാഷണല്‍ പബ്ലിക് റേഡിയോ) റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ റെക്കോര്‍ഡ് ജോ ബൈഡന്‍ തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 4 വരെ, ബൈഡന് 7.07 കോടി വോട്ടുകള്‍ ലഭിച്ചു. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളുടെ റെക്കോര്‍ഡാണ് ബൈഡന്‍ മറികടന്നത്. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ചതിനേക്കാള്‍ മൂന്ന് ലക്ഷം കൂടുതല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്. അന്ന് ഒബാമ നേടിയത് തന്നെ റെക്കോഡ് വോട്ടായിരുന്നു. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാളും 2.7 കോടി വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Modi’s Old Video With Trump, Prashant Bushan Mocks Modi

Latest Stories

We use cookies to give you the best possible experience. Learn more