| Monday, 19th December 2016, 8:45 pm

ചായ്‌വാല ഇപ്പോള്‍ പേയ്ടിഎം വാലയായി: മമതാ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ വെനസ്വേല നോട്ടുനിരോധനം പിന്‍വലിച്ചു. പക്ഷെ മോദി ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനം കൊണ്ട് രാജ്യത്തെ ജനങ്ങള്‍ ഫക്കീറുകളായെന്നും മമതാ ബാനര്‍ജി പറഞ്ഞു.

കൊല്‍ക്കത്ത:  ഒരു കാലത്ത് ചായ്‌വാലയെന്ന് സ്വയം വിശേഷിപ്പിച്ച നരേന്ദ്രമോദി ഇപ്പോള്‍ “പേടിഎം വാല”യായി മാറിയെന്ന് മമതാ ബാനര്‍ജി. കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ട സര്‍ക്കാരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നും നിര്‍ബന്ധപൂര്‍വ്വം ഈ സര്‍ക്കാര്‍ ജനങ്ങളെ പ്രതിസന്ധിയിലേക്ക് കൊണ്ടു പോകുകയാണെന്നും മമാതാ ബാനര്‍ജി പറഞ്ഞു.

ബംഗാളിലെ ബാന്‍കുറയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.

ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളോട് യാതൊരു അനുഭാവവുമില്ലാത്ത നിലപാടാണ് സര്‍ക്കാരിന്റേതെന്നും മമത പറഞ്ഞു. നോട്ടു നിരോധനം ജനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ കര്‍ഷകരും തൊഴിലാളികളും കഷ്ടപ്പെടുന്നതെന്തു കൊണ്ടാണെന്നും മമത ചോദിച്ചു.

ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ വെനസ്വേല നോട്ടുനിരോധനം പിന്‍വലിച്ചു. പക്ഷെ മോദി ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനം കൊണ്ട് രാജ്യത്തെ ജനങ്ങള്‍ ഫക്കീറുകളായെന്നും മമതാ ബാനര്‍ജി പറഞ്ഞു.

സാധാരണ ജനങ്ങള്‍ക്ക് പോലും മനസിലാകുന്ന പ്രശ്‌നം മോദി എപ്പോഴാണ് മനസിലാക്കുകയെന്നും മമതാ ബാനര്‍ജി ചോദിച്ചു. സര്‍ക്കാരിന്റെ ഡീമോണിറ്റൈസേഷനെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രിമാരിലൊരാളാണ് മമതാ ബാനര്‍ജി.

Read more

We use cookies to give you the best possible experience. Learn more