| Sunday, 27th May 2018, 11:04 pm

എല്ലാവര്‍ക്കും 15 ലക്ഷം രൂപ കൊടുക്കാമെന്ന് മോദി പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: രാജ്യത്തെ എല്ലാവര്‍ക്കും 15 ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി എം.എല്‍.എ സാബ്‌ലെ. ഇത് സംബന്ധിച്ച് പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.ഡി.എ സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 ലക്ഷം രൂപ ജനങ്ങള്‍ക്ക് നല്‍കാമെന്ന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഇല്ലായിരുന്നുവെന്നും സാബ്‌ലെ കൂട്ടിച്ചേര്‍ത്തു.

ALSO READ:  ഹൈ വാള്‍ട്ടില്‍ വാട്‌സണ്‍; 51 പന്തില്‍ സെഞ്ചുറി തികച്ച് വാങ്കഡെയില്‍ വാട്‌സന്റെ പടയോട്ടം

” മോദിജി എല്ലാവര്‍ക്കും 15 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിട്ടില്ല. ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ ഇല്ലാത്ത കാര്യമാണിത്.”

2014 ലെ പൊതുതെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു രാജ്യത്തെയും വിദേശത്തെയും കള്ളപ്പണം പിടിച്ചെടുത്താല്‍ എല്ലാവര്‍ക്കും 15 ലക്ഷം നല്‍കാമെന്ന് മോദി പറഞ്ഞത്. സര്‍ക്കാരിനെതിരെ നിരവധി തവണ പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തി വിമര്‍ശിച്ചിരുന്നു.

മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ:

Latest Stories

We use cookies to give you the best possible experience. Learn more