| Thursday, 14th May 2015, 4:48 pm

ചൈന സന്ദര്‍ശിച്ച മോദിയും മോദിയെ പൊളിക്കുന്ന ട്വീറ്റുകളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെയ് 14നാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഷി ജിന്‍പിങിന്റെ നാടായ സിയനില്‍ എത്തിയത്. ചൈനയിലെ പ്രശസ്ഥമായ ഒരു മ്യൂസിയം സന്ദര്‍ശിച്ചുകൊണ്ടാണ് മോദി തന്റെ ആദ്യ ദിനം ആരംഭിച്ചത്. ചൈനയിലെ ആദ്യ ചക്രവര്‍ത്തിയായ ക്വിന്‍ ഷി ഹുവാങിന്റെ സൈന്യത്തെ കാണിക്കുന്ന കളിമണ്ണില്‍ തീര്‍ത്ത ശില്‍പ്പങ്ങളുടെ വന്‍ ശേഖരം ഈ മ്യൂസിയത്തിലുണ്ട്.

നമ്മുടെ പ്രധാനമന്ത്രിയാകട്ടെ പ്രതിമകള്‍ക്കൊപ്പം ഒരുപാട് നേരം ചിലവഴിക്കുകയും. അവിടെയുള്ള ഓരോ പ്രതിമയേയും സസൂക്ഷ്മം വീക്ഷിക്കുകയും അവയ്‌ക്കൊപ്പം നിന്ന് വിവിധ പോസുകളില്‍ നിരവധി ചിത്രങ്ങള്‍ എടുക്കുകയും  ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവ ഇന്ത്യന്‍ സമൂഹ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ആഘോഷമായി മാറുകയായിരുന്നു.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവായ വികാസ് സ്വരൂപ് ട്വീറ്റ് ചെയ്ത ഈ ചിത്രങ്ങള്‍ ട്വിറ്ററിലെ ചില രസികര്‍ അങ്ങ് ആഘോഷമാക്കുകയായിരുന്നു. പ്രതിമകള്‍ക്കൊപ്പമുള്ള നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ക്കൊപ്പം രസകരമായ കമന്റുകളാണ് ട്വിറ്ററില്‍ പ്രചരിച്ചത്. അത്തരം ചില പോസ്റ്റുകള്‍ ഇനികാണാം…

അടുത്തപേജില്‍ തുടരുന്നു

അടുത്തപേജില്‍ തുടരുന്നു

We use cookies to give you the best possible experience. Learn more