| Sunday, 7th September 2014, 4:25 pm

സാനിയ മിര്‍സക്ക് മോദിയുടെ അഭിനന്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്


[]ന്യൂദല്‍ഹി:യു.എസ് ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം സാനിയ മിര്‍സക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഈ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നതായി മോഡി പറഞ്ഞു. ട്വിറ്ററിലൂടെയാണ് സാനിയക്ക് മോദി അഭിനന്ദന സന്ദേശം അയച്ചത്.

യു.എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ നിങ്ങള്‍ നേടിയ വിജയത്തിന് അഭിനന്ദനങ്ങള്‍. ഈ വിജയത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു മോദി ട്വിറ്ററില്‍ കുറിച്ചു.

കളിയില്‍ അമേരിക്കന്‍-മെക്‌സിക്കന്‍ ജോഡികള്‍ ആയ അബിഗെയില്‍ സ്പിയേര്‍സ്,സാന്റിയാഗോ ഗോണ്‍സാലസ് സഖ്യത്തെ 6-1,2-6,11-9 നാണ് സാനിയ-ബ്രൂണോ സഖ്യം പരാജയപ്പെടുത്തിയത്. ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയായിരുന്നു മല്‍സരം.

പ്രധാനമന്ത്രിയുടെ പ്രശംസക്ക് സാനിയ നന്ദി പറഞ്ഞു. വളരെ നന്ദി സര്‍, സമീപ ഭാവിയില്‍ തന്നെ താങ്കളുമായി കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാനിയ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ സാനിയയുടെ ദേശക്കുറിനെ ചോദ്യം ചെയ്ത ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നത് വിവാദമായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more