| Tuesday, 29th April 2025, 11:37 pm

കര്‍ണാടകയില്‍ ആള്‍ക്കൂട്ട കൊലപാതകം; കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവിലെ കുടുപ്പിവില്‍ മലയാളിയെന്ന് സംശയിക്കുന്നയാള്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കേസില്‍ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്ഷേത്രത്തിന് സമീപം നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് മര്‍ദ്ദനമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. മരിച്ചത് മലയാളിയാണോയെന്ന് പരിശോധിക്കാന്‍ ഇയാളുടെ കുടുംബം കര്‍ണാടകയിലേക്ക് പോയതായി റിപ്പോര്‍ട്ടുണ്ട്.

ഏകദേശം 25ഓളം പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വടി കൊണ്ട് അടിച്ചും ചവിട്ടിയും ഇടിച്ചുമാണ് യുവാവിനെ കൊലപ്പെടുത്തിയത്. തലയ്ക്കും ദേഹത്തും ആഴത്തില്‍ പരിക്കേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം കൊലപാതകത്തിന് പിന്നില്‍ സംഘപരിവാറെണെന്ന ആരോപണമുണ്ട്. സംഭവം നടന്ന കുടുപ്പുവിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഹിന്ദു മൈതാനമാണ് എന്നറിയപ്പെടുന്നതെന്നും അവിടെ മുസ്‌ലിം സമുദായക്കാര്‍ക്ക്‌ ക്രിക്കറ്റ് കളിക്കാനോ പോകാനോ അനുമതിയില്ലെന്ന്‌ സി.പി.ഐ.എം ദക്ഷിണ കന്നഡ ജില്ല സെക്രട്ടറി മുനീര്‍ കട്ടിപ്പള്ള ഓണ്‍ മനോരമയോട് പറഞ്ഞിരുന്നു.

Content Highlight: Mob murder in Karnataka; the person who died suspect a Malayali

We use cookies to give you the best possible experience. Learn more