| Wednesday, 20th January 2016, 9:12 pm

ബീഹാറില്‍ ബാങ്ക് കൊള്ളയടിച്ചയാളുടെ കൈപത്തി വെട്ടി മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന:  ബീഹാറില്‍ ബാങ്ക് കൊള്ളയടിച്ച യുവാവിന്റെ കൈപത്തി വെട്ടിമാറ്റി. പാറ്റ്‌നക്ക് സമീപം രുപാസ്പൂര്‍ മേഖലയിലുള്ള മഹുവ ഗ്രാമത്തിലാണ് സംഭവം. ജിതേന്ദ്ര കുമാര്‍ എന്നയാളുടെ കൈയാണ് ഗ്രാമീണര്‍ ഛേദിച്ചത്. സ്ഥലത്തെ ബാങ്ക് ഓഫ് ബറോഡയുടെ കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ നിന്നും 1.7 ലക്ഷം രൂപയുമായി മുങ്ങാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം.

യുവാവിനെ ക്രൂരമായി മര്‍ദിച്ചതിന് ശേഷമാണ് ആള്‍ക്കൂട്ടം ശിക്ഷ നടപ്പിലാക്കിയതെന്ന് പോലീസ് പറഞ്ഞു. തോക്കുമായെത്തിയാണ് ജിതേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ മോഷണ സംഘം ബാങ്ക് കവര്‍ച്ചയ്‌ക്കെത്തിയിരുന്നത്. രക്ഷപ്പെടുന്നതിനിടെ ഇവര്‍ ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും പോലീസ് പറഞ്ഞു. ഇതിന് ശേഷം ജിതേന്ദ്ര കുമാര്‍ ഒഴികെ മറ്റുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.

പോലീസെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയതെന്ന് പാറ്റ്‌ന സീനിയര്‍ പോലീസ് സുപ്രണ്ട് മനു മഹാരാജ് പറഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിച്ചതായും പോലീസ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more