| Friday, 23rd September 2016, 12:43 pm

പാക് കലാകാരന്‍മാര്‍ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന് എം.എന്‍.എസിന്റെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ കഴിയുന്ന പാക് കലാകാരന്‍മാര്‍ 48 മണിക്കൂറിനകം രാജ്യത്ത് നിന്നും പോയില്ലെങ്കില്‍ പിടിച്ചു പുറത്താക്കുമെന്ന് എം.എന്‍.എസിന്റെ ഭീഷണി(മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന).


മുംബൈ:  ഇന്ത്യയില്‍ കഴിയുന്ന പാക് കലാകാരന്‍മാര്‍ 48 മണിക്കൂറിനകം രാജ്യത്ത് നിന്നും പോയില്ലെങ്കില്‍ പിടിച്ചു പുറത്താക്കുമെന്ന് എം.എന്‍.എസിന്റെ ഭീഷണി(മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന).

എം.എന്‍.എസ് അനുബന്ധ സംഘടനയായ എം.എന്‍.എസ് ചിത്രപഥിന്റെ വക്താവ് അമേയ് ഖോപ്കറാണ് പരസ്യ ഭീഷണിയുമായി രംഗത്തെത്തിയത്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശിവസേന ഭീഷണിയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ഗോവയില്‍ ശിവസേന പാകിസ്ഥാന്റെ പതാക കത്തിച്ചിരുന്നു. ബലപ്രയോഗത്തിന്റെ ഭാഷയില്‍ മാത്രമേ പാകിസ്ഥാനോട്  സംസാരിക്കാന്‍ കഴിയൂവെന്നും ശിവസേന പറഞ്ഞിരുന്നു.

ഇതാദ്യമായല്ല പാകിസ്ഥാനും പാക് പൗരന്‍മാര്‍ക്കുമെതിരെ ശിവസേന രംഗത്തെത്തുന്നത്. ഈയടുത്ത് ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടി ശിവസേന നടത്താന്‍ സമ്മതിച്ചിരുന്നില്ല. 1999ല്‍ ഇന്ത്യാ-പാകിസ്ഥാന്‍ മത്സരം മുടക്കുന്നതിനായി ദല്‍ഹി ഫിറോസ്‌കോട്‌ലയിലെ പിച്ച് കേടുവരുത്തുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more