| Sunday, 23rd July 2017, 10:05 am

എം.എന്‍ വിജയന്റെ ഭാര്യ ശാരദ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇടതു ചിന്തകനും എഴുത്തുകാരനുമായ അന്തരിച്ച പ്രഫ.എം.എന്‍. വിജയന്റെ ഭാര്യ ശാരദ (84) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചെറുകഥാകൃത്തും കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റുഡന്റ്‌സ് സര്‍വ്വീസ് ഡയറക്ടറുമായ വി.എസ് അനില്‍കുമാര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് ഓഫീസറായ വി.എസ് സുജാത, കൊച്ചിയില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥയായ വി.എസ് സുനിത എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: രത്‌നമ്മ (റിട്ട. അധ്യാപിക, സര്‍ സയ്യിദ് കോളജ് തളിപ്പറമ്പ്), ഡോ. ബാലചന്ദ്രന്‍ (മുന്‍ റജിസ്ട്രാര്‍ കാര്‍ഷിക സര്‍വ്വകലാശാല), സി.രാജഗോപാല്‍ (പേസ് മാര്‍ക്കറ്റിങ് സര്‍വീസ്, എറണാകുളം).

സംസ്‌കാരം ഇന്നു കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പില്‍ നടക്കും.

Latest Stories

We use cookies to give you the best possible experience. Learn more